LiveTV

Live

National

കശ്മീര്‍ താഴ്‍വരയില്‍ കനത്ത മഞ്ഞു വീഴ്ച്ച; പത്തിലേറെ മരണം

കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് തന്ത്രപധാന ജമ്മു-ശ്രീനഗര്‍ പാത തുടര്‍ച്ചയായ അഞ്ചാം ദിവസവും അടച്ചു

കശ്മീര്‍ താഴ്‍വരയില്‍ കനത്ത മഞ്ഞു വീഴ്ച്ച; പത്തിലേറെ മരണം

കനത്ത മഞ്ഞു വീഴ്ച്ചയിൽ ജന ജീവിതം താളം തെറ്റി കശ്മീർ താഴ്‍വര. മഞ്ഞു വീഴ്ച്ചയുടെ ഫലമായി തന്ത്രപ്രധാന പാതയായ ജമ്മു-ശ്രീനഗർ ഹെെവേ ഉൾപ്പടെ പല പാതകളും തുടർച്ചയായ അഞ്ചാം ദിവസവും അടച്ചു.

ഗതാഗത സ്തംഭനമുണ്ടായതിനെ തുടർന്ന് വെെകിയും റോഡുകൾ‍ സഞ്ചാര യോഗ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മഞ്ഞു മൂടിക്കിടന്ന ബന്നഹിൽ മുതൽ ഖാസിഗുണ്ഡ് വരെയുള്ള പാത സഞ്ചാര യോഗ്യമാക്കിയതായി ട്രാഫിക് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, ഹെെവേയിലെ 300 കി.മീ ദൂരം തുറക്കാനാവാത്ത വിധം സങ്കീർണ്ണമായ അവസ്ഥയിലാണ്.

മഞ്ഞു വീഴ്ച്ചയിൽ പ്രദേശത്ത് ഇതു വരെയായി പത്തോളം പേർ മരണപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, പ്രധാന പാതകൾ അടച്ചതോടെ മേഖലയിലെ വിഭവ വിതരണവും താറുമാറായി കിടക്കുകയാണ്.