LiveTV

Live

National

കേന്ദ്രത്തെ വിമര്‍ശിച്ച പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി 

സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ പ്രസംഗത്തില്‍ വിമര്‍ശിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് സംസാരം തടഞ്ഞത്.

കേന്ദ്രത്തെ വിമര്‍ശിച്ച പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി 

പ്രമുഖ നടനും സംവിധായകനുമായ അമോല്‍ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍. സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ പ്രസംഗത്തില്‍ വിമര്‍ശിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് സംസാരം തടഞ്ഞത്. സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

മുംബൈയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് സംഘടിപ്പിച്ച പ്രഭാകര്‍ ബാര്‍വെ അനുസ്മരണ പരിപാടിയിലാണ് സംഭവം. മുംബൈ, ബംഗളൂരു ഗാലറികളിലെ ഉപദേശക സമിതി പിരിച്ചുവിടാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനത്തെ പലേകര്‍ വിമര്‍ശിച്ചതോടെയാണ് സംഘാടകരുടെ ഇടപെടല്‍. ഇവിടെയും സെന്‍സറിങിന് ശ്രമിക്കുകയാണോയെന്ന് ചോദിച്ച് പ്രസംഗം തുടര്‍ന്ന പലേകര്‍ നേരത്തെ എഴുത്തുകാരി നയന്‍താര സെയ്ഗാളിനെ ഒരു ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതും പരാമര്‍ശിച്ചു.

പലേക്കര്‍ പ്രസംഗം അവസാനിപ്പിച്ച ശേഷവും സംഘാടകര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് കാണാമായിരുന്നു. അസഹിഷ്ണുതയുടെ പുതിയ രൂപമെന്ന് ഹാഷ് ടാഗോടെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലാവുകയാണ്. പലേക്കര്‍ക്കെതിരായ പെരുമാറ്റം ജനാധിപത്യവിരുദ്ധമെന്നാണ് സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്. സംഭവത്തെ മുംബൈ കോണ്‍ഗ്രസ് ഘടകവും എന്‍.സി.പിയും അപലപിച്ചു.