LiveTV

Live

National

ബംഗാളിൽ സി.പി.എമ്മുമായി ധാരണക്ക് തയ്യാറാണെന്ന് കോൺഗ്രസ്

ബംഗാളിൽ സി.പി.എമ്മുമായി ധാരണക്ക് തയ്യാറാണെന്ന് കോൺഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിൽ സി.പി.എമ്മുമായി ധാരണക്ക് തയ്യാറാണെന്ന് കോൺഗ്രസ്. സി.പി.എമ്മുമായി സഖ്യസാധ്യത നിലനിൽക്കുന്നുവെന്ന് ബംഗാൾ പി.സി.സി അധ്യക്ഷൻ സോമേന്ദ്രനാഥ് മിത്ര പറഞ്ഞു. എന്നാല്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്നും പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി.

അതെസമയം ബംഗാളിലെ പാര്‍ട്ടി ഐക്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്-സി.പി.എം നേതാക്കള്‍ക്ക് വലിയ അതൃപ്തിയാണുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എം - കോണ്‍ഗ്രസ് സഖ്യം വേണമെന്നത് സി.പി.എമ്മിന്‍റെ ആവശ്യമാണെന്നും കോണ്‍ഗ്രസ് പിന്നാലെ പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേണ്‍ഗ്രസുമായി ചേര്‍ന്നല്ലാതെ നാമനിര്‍ദ്ദേശം നൽകാൻ പോലും ആകാത്ത വിധം ബംഗാളിലെ സി.പി.എം മാറിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു സഖ്യവും സി.പി.എം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്സഭയിലേക്ക് മത്സരിക്കില്ല. അത് ബംഗാളിലും ഉണ്ടാകില്ലെന്നായിരുന്നു കോടിയേരിയുടെ നിലപാട്.