LiveTV

Live

National

കശ്മീരിലെ മഞ്ഞ് വീഴ്ച്ച ‘റിപ്പോര്‍ട്ട്’ ചെയ്ത് കുട്ടി റിപ്പോര്‍ട്ടര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കശ്മീരിലെ മഞ്ഞ് വീഴ്ച്ച ‘റിപ്പോര്‍ട്ട്’ ചെയ്ത് കുട്ടി റിപ്പോര്‍ട്ടര്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കശ്മീരിലെ മഞ്ഞ് വീഴ്ച്ച ‘റിപ്പോര്‍ട്ട്’ ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയുടെ ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്.

ഒരു മിനുട്ട് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രദേശത്തെ മഞ്ഞ് വീഴ്ച്ചയെ കുറിച്ച് വളരെ ആവേശത്തോടെയാണ് ഐദുഹ ഇഖ്ബാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈയ്യില്‍ മാര്‍ബിളിന്റെ കഷ്ണം മൈക്കായി ഉപയോഗിച്ചാണ് ‘കുട്ടി റിപ്പോര്‍ട്ടര്‍’ ഐദുഹ കനത്ത മഞ്ഞ് വീഴ്ച്ചയെ അപഗ്രഥിക്കുന്നത്. അതെ സമയം കുഞ്ഞ് ഐദുഹയുടെ റിപ്പോര്‍ട്ടിങ്ങിനെ ദേശീയ തലത്തിലെയും കശ്മീരിലെയും മാധ്യമ പ്രവര്‍ത്തകര്‍ ആവേശത്തേടെയാണ് സ്വീകരിച്ചത്. ഐദുഹയുടെ റിപ്പോര്‍ട്ടിങ്ങ് ശരിക്കും പ്രൊഫഷനല്‍ സ്റ്റൈല്‍ തന്നെയാണെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഫഹദ് ഷായും ബര്‍ഖ ദത്തും ഐദുഹയുടെ വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ച് സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്.