LiveTV

Live

National

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ തള്ളാതെ യെച്ചൂരി

തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അടവുനയങ്ങള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും യെച്ചൂരി

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ തള്ളാതെ യെച്ചൂരി

ലോക്സഭ തെരഞ്ഞെടുപ്പില് ബംഗാളില് കോണ്‍ഗ്രസുമായുള്ള ധാരണ തള്ളാതെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ ബി.ജെ.പിയെയും തൃണമൂലിനേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യം. അടവുനയങ്ങള്‍ സംസ്ഥാന അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ഥികളുടെ ജയസാധ്യതക്കാണ് പ്രഥമ പരിഗണന.