LiveTV

Live

National

റോബര്‍ട്ട് വാദ്രയെ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു

ഈ ആഴ്ച ഇത് മൂന്നാം ദിവസമാണ് വാദ്രയെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിക്കുന്നത്.

റോബര്‍ട്ട് വാദ്രയെ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. ഈ ആഴ്ച ഇത് മൂന്നാം ദിവസമാണ് വാദ്രയെ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിക്കുന്നത്. ലണ്ടനിലെ ബ്രയണ്‍സ്റ്റണ്‍ സ്ക്വയറില്‍ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബാന്ധിയ വഴി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വാദ്രക്കെതിരെയുള്ള ആരോപണം. 2009-ല്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ഇടപാട് നടത്താന്‍ സഹായിച്ചതിന്‍റെ പ്രത്യുപകാരമായാണ് ഈ സ്വത്ത് സമ്പാദനമെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വാദ്ര ലണ്ടനില്‍ തനിക്ക് സ്വത്തില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍‍ക്കുകയാണ്.