LiveTV

Live

National

മധ്യപ്രദേശിലെ ഗോഹത്യ: ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ എതിര്‍പ്പുമായി രാഹുല്‍

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചിദംബരം കേരളത്തിലെ പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ഗോഹത്യ: ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ എതിര്‍പ്പുമായി രാഹുല്‍

മധ്യപ്രദേശിൽ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസെടുത്തതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പ്. ഇക്കാര്യം രാഹുല്‍ മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ചിദംബരം കേരളത്തിലെ പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ തനിക്ക് അവകാശമില്ലെന്നും കൂട്ടിച്ചേർത്തു.

പുതിയ പുസ്തകമായ അൺഡോന്റഡ്- സേവിങ് ദ ഐഡിയ ഓഫ് ഇന്ത്യ യുടെ പ്രകാശന ചടങ്ങിൽ ആയിരുന്നു മുൻ ധനമന്ത്രി പി ചിദംബരം നിലവിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലെല്ലാം പ്രതികരണം അറിയിച്ചത്. മധ്യപ്രദേശിൽ ഗോഹത്യ ആരോപിച്ച് 3 ന്യൂനപക്ഷ സമുദായ അംഗങ്ങൾക്കെതിര എന്‍.എസ്.എ ചുമത്തിയത് തെറ്റായിപ്പോയെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട് എന്നും പി ചിദംബരം പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിയെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് പി ചിദംബരം പറഞ്ഞു. എന്നാൽ കേരള ഘടകത്തിൽ അഭിപ്രായത്തെ മാനിക്കുന്നു. നിലവിലെ സാഹചര്യത്തിൽ മതേതരത്വം അപകടാവസ്ഥയിൽ ആണെന്നും ഹിന്ദു വിരുദ്ധ പാർട്ടി എന്ന നിലയിൽ കോൺഗ്രസിനെ ചിത്രീകരിക്കുകയാണ് എന്നും ചിദംബരം കൂട്ടിച്ചേർത്തു. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഐ.സി.സി ജന. സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര എന്നിവരും പരിപാടിക്ക് എത്തിയിരുന്നു.