LiveTV

Live

National

‘രാജീവ് ഗാന്ധിയും എൻ.ടി.ആറും തമ്മില്‍ നേർക്കുനേർ’; 80 കളില്‍ ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കഥ

‘രാജീവ് ഗാന്ധിയും എൻ.ടി.ആറും തമ്മില്‍ നേർക്കുനേർ’; 80 കളില്‍ ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കഥ

1980 കളിൽ ദേശീയ രാഷ്ട്രീയത്തിലെ അതികായനായിരുന്നു എൻ.ടി. രാമറാവു. രാജീവ് ഗാന്ധിയും എൻ.ടി.ആറും തമ്മിലുള്ള നേർക്കുനേർ പോരാട്ടം, 80കളിലെ ദേശീയ രാഷ്ട്രീയത്തിലെ സവിശേഷമായൊരു ഏടാണ്.

1982ല്‍ രാജീവ് ഗാന്ധി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി വാഴുന്ന കാലം. ആന്ധ്രപ്രദേശിലേക്ക് സ്വകാര്യ സന്ദർശനത്തിനായി എത്തിയ രാജീവ് ഗാന്ധി കാണുന്നത്, ഹൈദരാബാദ് വിമാനത്താവളത്തിന് മുന്നിലെ ജനാവലിയെയാണ്. ഇതിൽ ക്ഷുഭിതനായ രാജീവ് ഗാന്ധി അവിടെയുണ്ടായിരുന്ന അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി തഗത്തൂരി അഞ്ജയ്യയെ, കോമാളി എന്ന് വിളിച്ച് പരസ്യമായി അവഹേളിച്ചു. ഇതോടെ രാജീവ് ഗാന്ധി തെലുഗു സ്വാഭിമാനത്തെ മുറിവേൽപ്പിച്ചു എന്ന മുറവിളിയുമായി എൻ.ടി.ആർ രംഗത്തിറങ്ങി. 1982 മാർച്ചിൽ തെലുഗു ദേശം പാര്‍ട്ടി രൂപീകരിച്ച എൻ.ടി.ആർ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ നായകനായി.

വെള്ളിത്തിരയിലെ പുരാണവേഷങ്ങളിലൂ‍ടെ ജനപ്രിയനായ എന്‍.ടി.ആര്‍ അതേ വേഷവിധാനങ്ങളോടെ ചൈതന്യരഥത്തില്‍ പ്രചാരണത്തിനിറങ്ങി. 1983ല്‍ ആന്ധ്രപ്രദേശ് പിടിച്ചടക്കി.

‘രാജീവ് ഗാന്ധിയും എൻ.ടി.ആറും തമ്മില്‍ നേർക്കുനേർ’; 80 കളില്‍ ദേശീയ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കഥ

രഥയാത്രയും റിസോർട്ട് രാഷ്ട്രീയവും ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ എൻ.ടി.ആർ, ജനപ്രിയ രാഷ്ട്രീയത്തിലൂടെ പടർന്നുപന്തലിച്ചു. 1984ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിര സഹതാപ തരംഗത്തിൽ രാജ്യമാകെ ത്രിവർണ പതാക പാറിയപ്പോഴും, ആന്ധ്രയുടെ ആകാശത്തിന് പീതവർണമായിരുന്നു. ആന്ധ്ര തൂത്തുവാരിയ ടി.ഡി.പി, ലോക്സഭയിലെ മുഖ്യപ്രതിപക്ഷമാകുന്ന ആദ്യ പ്രാദേശിക കക്ഷിയായി. 1988 ജൂണിൽ കോൺഗ്രസ് വിരുദ്ധ കക്ഷികളെ ഒരുമിപ്പിച്ച്, ദേശീയ സഖ്യം രൂപീകരിച്ചു. ബൊഫേഴ്സ് ഇടപാടിൽ രാജീവിനെ മുൾമുനയിൽ നിർത്തിയ വി.പി സിംഗിന് എൻ.ടി.ആർ തേരാളിയായി. ബി.ജെ.പിയുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ, 1989ൽ വി.പി സിംഗ് പ്രധാനമന്ത്രി ആകുമ്പോൾ എൻ.ടി.ആർ ആയിരുന്നു എൻ.എഫ് കൺവീനർ. എന്നാൽ എൻ.എഫ് ശിഥിലമായ 1990കളുടെ തുടക്കത്തിൽ എൻ.ടി.ആർ തന്നെ നാഷണൽ ഫ്രണ്ട് കൺവീനർ സ്ഥാനം ഒഴിഞ്ഞു. ഒടുവിൽ രണ്ടാം കല്യാണവും കുടുംബപ്പോരും വരുത്തിയ രാഷ്ട്രീയ പ്രക്ഷുബ്ധതയിൽ അകപ്പെട്ട്, സ്വന്തം അണികളാൽ ചോദ്യം ചെയ്യപ്പെട്ട്, തീർത്തും അശക്തനായി എൻ.ടി.ആർ വിടവാങ്ങി.