LiveTV

Live

National

അസമില്‍ മോദിക്കെതിരെ കരിങ്കൊടി; പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം ശക്തം

അരുണാചല്‍ പ്രദേശ്, അസം, ത്രിപുര സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു റാലികള്‍ക്കും തറക്കല്ലിടല്‍ ചടങ്ങുകള്‍ക്കുമായാണ് മോദി എത്തിയത്.

അസമില്‍ മോദിക്കെതിരെ കരിങ്കൊടി; പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം ശക്തം

അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കരിങ്കൊടി പ്രതിഷേധം. അരുണാചല്‍ പ്രദേശ്, അസം, ത്രിപുര സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു റാലികള്‍ക്കും തറക്കല്ലിടല്‍ ചടങ്ങുകള്‍ക്കുമായാണ് മോദി എത്തിയത്. മോദിയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിനിടെ പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ആള്‍ അസം സ്റ്റുഡന്‍റ്സ് യൂനിയന്‍ തീരുമാനിച്ചു.

വെള്ളിയാഴ്ച രാത്രി ഗുവാഹതിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് പോകുന്ന വഴിയിയിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ മോദി ഗോ ബാക്ക് എന്നാര്‍ത്തു വിളിച്ചു.

പൗരത്വ ബില്ലിനെതിരെ അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. നേരത്തെ ലോക്സഭാ പാസാക്കിയ ബില്‍ ഉടന്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ ദിവസം ത്രിപുരയില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ഉള്‍പ്പടെ മൂന്ന് ഗോത്രവര്‍ഗ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കുറ്റം. പ്രധാനമന്ത്രിയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പര്യടനം നാളെ അവസാനിക്കും.