LiveTV

Live

National

മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാമകൃഷ്ണ കുസുമാരിയക്കൊപ്പം ആര്‍.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവും 2008ല്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്ന ഡോ. രാമകൃഷ്ണ കുസുമാരിയയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വെള്ളിയഴ്ച രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ആഭര്‍ റാലി’യില്‍ വെച്ചാണ് രാമകൃഷ്ണ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

1977ല്‍ എം.എല്‍.എയായിരുന്ന രാമകൃഷ്ണ കുസുമാരിയ അഞ്ച് തവണ എം.പിയുമായിരുന്നു. ബി.ജെ.പി മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്നും ബഹുമാനിക്കുന്നില്ലെന്നും, അതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും കുസുമാരിയ പറഞ്ഞു. രാഹുല്‍ഗാന്ധിക്കും കമല്‍നാഥിനും കീഴില്‍ സംസ്ഥാനം വികസിക്കുമെന്നും പഴയ നല്ല ദിനങ്ങള്‍ തിരിച്ചുവരുമെന്നും കുസുമാരിയ കൂട്ടിച്ചേര്‍ത്തു.

രാമകൃഷ്ണ കുസുമാരിയക്കൊപ്പം ആര്‍.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദ്വിഗ് വിജയ് സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നയാളാണ് ദോമന്‍ സിങ് നഗ്പുരെ.