LiveTV

Live

National

ശാരദ,റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍; കമ്മീഷണർ രാജീവ് കുമാറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും 

സുപ്രിം കോടതി നിർദേശപ്രകാരം ഷില്ലോങ്ങിൽ വച്ചാണ് രാജീവ്കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്യുക. 

 ശാരദ,റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍; കമ്മീഷണർ രാജീവ് കുമാറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും 

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. സുപ്രിം കോടതി നിർദേശപ്രകാരം ഷില്ലോങ്ങിൽ വച്ചാണ് രാജീവ്കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്യുക. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ മറ്റ് രേഖകളോ ഇല്ലാതെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം തൃണമൂല്‍-ബി.ജെ.പി തര്‍ക്കത്തിലേക്ക് വഴിവെച്ചിരുന്നു.

ബംഗാളിന് പുറത്തുള്ള സ്ഥലം എന്ന നിലയിലാണ് മേഘാലയയിലെ ഷില്ലോങില്‍ വച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്. കോടതി നിര്‍ദേശപ്രകാരം ഇന്നലെ തന്നെ രാജീവ് കുമാര്‍ ഷില്ലോങില്‍ എത്തിയിരുന്നു. ഡി.സി.പി തത്താഗദാ ബർദന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുക. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയോ ചോദ്യം ചെയ്യാനുള്ള മറ്റെന്തെങ്കിലും ഉത്തരവുകളോ ഇല്ലാതെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ ശ്രമിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോരിലേക്ക് നയിച്ചിരുന്നു.

സി.ബി.ഐ നടപടി ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കയ്യേറ്റമാണെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിമര്‍ശം. തുടര്‍ന്ന് സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇതിന് പുറമേ മൂന്ന് ദിവസം കൊൽക്കത്തയിൽ ധർണ്ണ നടത്തി മമത പ്രതിഷേധിച്ചു. ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്ത് വന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ സി.ബി.ഐ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ചോദ്യം ചെയ്യാമെന്ന് വിധിക്കുകയായിരുന്നു.