LiveTV

Live

National

സുനന്ദ പുഷ്കർ കേസിലെ രേഖകൾ മോഷ്ടിച്ചു; അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വിക്കുമെതിരെ കേസ്

ഡൽഹി പട്യാല ഹൗസ് കോടതിയാണ് അർണബിനും ചാനലിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.

സുനന്ദ പുഷ്കർ കേസിലെ രേഖകൾ മോഷ്ടിച്ചു; അർണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി.വിക്കുമെതിരെ കേസ്

അന്വേഷണത്തിലിരിക്കുന്ന കേസിന്റെ സുപ്രധാന റിപ്പോര്‍ട്ടുകൾ മോഷ്ടിച്ചെന്ന ആരോപണത്തിൽ റിപ്പബ്ലിക്ക് ടി.വിക്കും മേധാവി അർണബ് ഗോസ്വാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്കർ ദുരൂഹ മരണക്കേസിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ അനധികൃതമായി ശേഖരിച്ച് പുറത്ത് വിട്ടെന്ന ശശി തരൂർ എം.പിയുടെ പരാതിയിലാണ് നടപടി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് അർണബിനും ചാനലിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.

കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തിരമായ വാർത്തകൾ നൽകി ചാനലിന്റെ കാണികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ചെയ്തതെന്ന് തരൂര്‍ ആരോപിച്ചു. രേഖകൾ മോഷ്ടിച്ചെന്നും തന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തെന്നും ചൂണ്ടിക്കാട്ടി തരൂർ സമർപ്പിച്ച പരാതിയിൽ ഡൽഹി പോലീസ് നടപടിയെടുത്തില്ലെന്നും തരൂരിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.