LiveTV

Live

National

സ്ഥാനാര്‍ഥി പട്ടിക 25നകം നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

ഒരേ കുടുംബത്തില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും രാഹുല്‍ നിര്‍ദേശിച്ചു...

സ്ഥാനാര്‍ഥി പട്ടിക 25നകം നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 25നകം നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു. ഒരേ കുടുംബത്തില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും രാഹുല്‍ നിര്‍ദേശിച്ചു.

റഫാല്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കണമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗത്തില്‍ രാഹുല്‍ നിര്‍ദേശം നല്‍കി. മോദിയുടെ തട്ടിപ്പുകള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.

ജനമഹാ യാത്രയിലായതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരിക്കും കാര്യങ്ങള്‍ വിശദീകരിക്കുക.

എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വിളിച്ച ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പി.സി.സി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം.