LiveTV

Live

National

ബി.ജെ.പിയുടെ വിധി നിർണയിക്കുക ഈ 117 മണ്ഡലങ്ങള്‍; കാരണം ഇതാണ്...

വോട്ടിന്റെ ഗതി നിര്‍ണയിക്കുന്നതിന് പിന്നിലെ നിർണായക ഘടകമാണ് കന്നി വോട്ടർമാർ. 13കോടി (130 ദശലക്ഷം) പുതിയ വോട്ടർമാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍...

ബി.ജെ.പിയുടെ വിധി നിർണയിക്കുക ഈ 117 മണ്ഡലങ്ങള്‍; കാരണം ഇതാണ്...

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വിധി നിർണയിക്കാൻ പോകുന്നത് 117ഓളം വരുന്ന ലോക്സഭാ സീറ്റുകളാണ്. ബി.ജെ.പി കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലങ്ങളാണ് ഇവ. യു.പി, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ മണ്ഡലങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ സഖ്യങ്ങളും ബി.ജെ.പിക്ക് തലവേദനയാകും‍.

പ്രമുഖ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കും സാമ്പത്തിക സേവന കമ്പനിയുമായ ക്രെഡിറ്റ് സൂയിസെ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം, 2014ൽ ഈ 117സീറ്റുകളില്‍ 73എണ്ണത്തിലും വെറും 10%ത്തില്‍ താഴെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി വിജയിച്ചത്. ബാക്കി വരുന്ന സീറ്റുകളിൽ ഉത്തർപ്രദേശിലെ 34എണ്ണത്തിലും 10%ത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷത്തിലുമാണ് ബി.ജെ.പി സീറ്റ് സ്വന്തമാക്കിയത്. എന്നാൽ ഇവിടെ, രണ്ട് പ്രധാന പ്രതിപക്ഷ കക്ഷികളായ സമാജ് വാദി പാർട്ടിയും(എസ്.പി), ബഹുജൻ സമാജ് പാർട്ടിയും(ബി.എസ്.പി) തമ്മിലുണ്ടാക്കിയിരിക്കുന്ന പുതിയ സഖ്യം ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാകും. ബാക്കി 10 സീറ്റുകൾ കർണാടകയിലും ജാർഖണ്ഡിലുമാണ്. എന്നാല്‍ ഇവിടെയാകട്ടെ, കോൺഗ്രസ് പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്.

ബി.ജെ.പിയുടെ കുറഞ്ഞ ഭൂരിപക്ഷവും, പുതിയ പ്രതിപക്ഷ സഖ്യങ്ങളും

ക്രെഡിറ്റ് സൂയിസെ സംസ്ഥാനങ്ങള്‍ വിശകലനം ചെയ്തതനുസരിച്ച്, 2014ന് മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ 543സീറ്റുകളിൽ ഏകദേശം 300ലും വെറും 10%ത്തിൽ താഴെയായിരുന്നു വിജയികളുടെ ഭൂരിപക്ഷം. എന്നാൽ ഇത്തരത്തില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നത് 2014ൽ 200ല്‍ താഴെ ആയി കുറഞ്ഞു. രാഷ്ട്രീയ നിരീക്ഷകർ ഇതിനെ ‘തെരഞ്ഞെടുപ്പ് തരംഗം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. വടക്കൻ, പടിഞ്ഞാറൻ, കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ ഉയർച്ച ഉണ്ടായതായി ഇത് സൂചിപ്പിക്കുന്നു. 543 ലോക്സഭ സീറ്റുകളിൽ 161എണ്ണത്തിലും 20%ത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്വന്തമാക്കിയിരുന്നു. ആകെ 98ഓളം സീറ്റുകളില്‍ മാത്രമായിരുന്നു 5%ത്തില്‍ താഴെ ഭൂരിപക്ഷമുണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ, ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം 10%ത്തില്‍‌ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ച 73 സീറ്റുകളാകും കൂടുതല്‍ നിർണായകമാവുക. പുതിയ പ്രതിപക്ഷ സഖ്യങ്ങളുടെ ഭീഷണിയും ഈ മണ്ഡലങ്ങളിലുണ്ട്. ഒപ്പം, 130 ദശലക്ഷത്തോളം പുതിയ വോട്ടര്‍മാരാണ് ഇവിടെയുള്ളത് എന്നതും വെല്ലുവിളിയാവും.

കൂടാതെ ഉത്തർപ്രദേശിലെ 34 സീറ്റുകളിൽ പുതിയ എസ്.പി- ബി.എസ്.പി സഖ്യവും ഭീഷണിയായി മുന്നിലുണ്ട്. അതേസമയം, ജാർഖണ്ഡിലും കർണാടകയിലും കാര്യങ്ങള്‍ പ്രവചിക്കാനാവാത്ത വിധം കൂടുതൽ സങ്കീർണ്ണമാണ്. ഉദാഹരണമായി, കർണാടകയിൽ കോൺഗ്രസും ജെ.ഡി.യുവും(എസ്) വ്യത്യസ്തങ്ങളായ ഭൂമിശാസ്ത്ര മേഖലകളിലാണ് എന്നതും വിഷയമായേക്കും.

വോട്ട് വിഭജനം

ക്രെഡിറ്റ് സൂയിസ് വിശകലന പ്രകാരം, കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി വിജയികള്‍ക്ക് ശരാശരി 45-48% വോട്ട് വിഹിതമാണ് ലഭിക്കുന്നത്. 1991മുതൽ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയും രണ്ടാം സ്ഥാനത്തെത്തുന്ന സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള വോട്ട് വ്യത്യാസം 10-14% വരെയായിരുന്നു. എന്നാല്‍, 2014ല്‍ ഇത് 15% ആയി ഉയര്‍ന്നു. 2009ലെ മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് 2014ൽ വോട്ട് വിഭജനം വളരെ കുറവാണെന്ന് വിശകലനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബി.ജെ.പിക്കോ സഖ്യകക്ഷികള്‍ക്കോ വേണ്ടത്ര ഇടപെടലുകള്‍ നടത്താനാവാതെ പോയ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് കൂടുതല്‍ വഷളാവുകയാണുണ്ടായത്. ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക എന്നിവിടങ്ങളിലെ പ്രതിപക്ഷ പാർട്ടി സഖ്യങ്ങൾ വോട്ട് വിഭജനം കുറക്കാന്‍ സാധ്യതയുണ്ട്.

കന്നി വോട്ടര്‍മാര്‍ക്ക് സ്വാധീനം ചെലുത്താനാകുമോ?

വോട്ടിന്റെ ഗതി നിര്‍ണയിക്കുന്നതിന് പിന്നിലെ നിർണായക ഘടകമാണ് കന്നി വോട്ടർമാർ. 13കോടി (130 ദശലക്ഷം) പുതിയ വോട്ടർമാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റർ ചെയ്യാന്‍ പോകുന്നത്. ഇവരുടെ മുൻഗണനകൾ അജ്ഞാതമാണെന്നിരിക്കെ, ഇതും തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകും.