LiveTV

Live

National

‘റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കള്ളം പറയുന്നു’

അനിൽ അംബാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി കരാറിൽ നേരിട്ട് ഇടപ്പെട്ടതെന്ന് രാഹുല്‍ ആരോപിച്ചു

‘റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കള്ളം പറയുന്നു’

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ
ഗാന്ധി. വ്യോമസേനയുടെ മുപ്പതിനായിരം കോടി മോദി കൊള്ളയടിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാലിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, കള്ളനും കാവല്‍ക്കാരനും ഒരേ വ്യക്തിയാണോയെന്ന് രാഹുൽ ചോദിച്ചു.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദീർഘ കാലമായി പറഞ്ഞു വരുന്ന കാര്യമാണ് പ്രധാനമന്ത്രി കരാറിൽ നേരിട്ട് ഇടപ്പെട്ടു എന്നുള്ളത്. ഈ കാര്യങ്ങൾ ശരി വെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സെെന്യത്തിന്റെ, ജനങ്ങളുടെ മുപ്പതിനായിരം കോടി രൂപയാണ് മോദി അനിൽ അംബാനിക്ക് നൽകിയതെന്ന് പറഞ്ഞ രാഹുൽ, അനിൽ അംബാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി കരാറിൽ നേരിട്ട് ഇടപ്പെട്ടതെന്നും ആരോപിച്ചു.

കള്ളന്റേയും കാവൽക്കാരന്റേയും മുഖമാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് ആവർത്തിച്ച രാഹുൽ, കരാറുമായി ബന്ധപ്പെട്ട് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഹോളണ്ടേയുടെ ആരോപണങ്ങൾ ശരി വെക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ ചോദ്യമുന്നയിക്കുമ്പോൾ, കോൺഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ അരങ്ങേറുന്നത്. തങ്ങൾക്കെതിരെയുള്ള അന്വേഷണങ്ങളെ നേരിടാൻ തയ്യാറാണ്. എന്നാൽ തങ്ങളുന്നയിക്കുന്ന കാര്യങ്ങൾക്ക് മറുപടി നൽകാൻ മോദിയും സംഘവും തയ്യാറാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതിനിടെ, റഫാലില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നൽകി.