LiveTV

Live

National

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

കള്ളന്റെയും കാവൽക്കാരന്റെയും മുഖമുളള ഇരട്ട വ്യക്തിത്വമാണ് മോദിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. പുറത്തുവന്ന വിവരങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു. നരേന്ദ്ര മോദി സൈന്യത്തിന്റെ മുപ്പതിനായിരം കോടി മോഷ്ടിച്ച് അനിൽ അംബാനിയുടെ പോക്കറ്റിൽ എത്തിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

കള്ളന്റെയും കാവൽക്കാരന്റെയും മുഖമുളള ഇരട്ട വ്യക്തിത്വമാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ റഫാൽ ഇടപാട് മുഖ്യപ്രചാരണ വിഷയമാക്കി ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒരുങ്ങവെയാണ് പ്രതിരോധമന്ത്രാലയത്തിലെ തന്നെ രേഖകൾ പുറത്തുവന്നിരിക്കുന്നത്.

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

പ്രതിരോധമന്ത്രിയെ ഇറക്കാതെ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി നല്‍കണമെന്നും മടിയിൽ കനമുള്ളതിനാലാണ് ജെ.പി.സിയെ ഭയക്കുന്നതെന്നും മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതികരിച്ചു. പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് തെളിയിഞ്ഞിരിക്കുകയാണെന്നും കോടതിയെയും പാര്‍ലമെന്റിനെയും തെറ്റിധരിപ്പിച്ചതിന് സുപ്രിം കോടതി നടപടിയെടുക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

Also read: റഫാല്‍ വിവാദത്തില്‍ മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ 

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റഫാലിൽ ഉയരുന്ന ആരോപണങ്ങളെ മറികടക്കല്‍ ബി.ജെ.പിക്ക് പ്രയാസകരമാകും. കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ബിജെപിയുടെ മറുപടി