LiveTV

Live

National

ഉള്ളിലെ പ്രതികാരം പ്രധാനമന്ത്രിയെ അന്ധനാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ്

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റോബർട്ട് വാദ്രക്കെതിരെ അന്വേഷണം നടക്കുന്നത്

ഉള്ളിലെ പ്രതികാരം പ്രധാനമന്ത്രിയെ അന്ധനാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ്

ഉള്ളിലെ പ്രതികാരാഗ്നി കാരണം അന്ധനായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ആരോപണവുമായി കോൺഗ്രസ്. തനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞു മാറി നടക്കുന്ന മോദി, തനിക്കെതിരെ നീങ്ങുന്നവരോട് പ്രതികാര നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.

ഉള്ളിലെ പ്രതികാരം പ്രധാനമന്ത്രിയെ അന്ധനാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ്

റോബർട്ട് വാദ്രയെ എൻഫോഴ്സ്മെന്റ് വിഭാഗം ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തതിന്റെ പശ്ചാതലത്തിലാണ് കോൺഗ്രസ് പ്രതികരണവുമായി എത്തിയത്. പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയതിന്റെ ചുവടു പിടിച്ചാണ് വാദ്രക്കെതിരെ അന്വേഷണ ഏജൻസികളെ ഇറക്കി കേന്ദ്രം പ്രതികാരം തീർക്കുന്നതെന്നും കോൺഗ്രസ് പറയുന്നു.

ഉള്ളിലെ പ്രതികാരം പ്രധാനമന്ത്രിയെ അന്ധനാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ്

2012 മുതൽ റോബർട്ട് വാദ്രക്കെതിരെ നീക്കം നടത്തുന്നുണ്ട് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഏഴ് വർഷങ്ങൾക്കിടെ വാദ്രക്കെതിരെ തെളിവ് കൊണ്ട് വരുന്നതിൽ പരാജയപ്പെട്ട പാർട്ടി, ഇപ്പോൾ റഫാൽ ആരോപണത്തിന്റെ പശ്ചാതലത്തിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റോബർട്ട് വാദ്രക്കെതിരെ അന്വേഷണം നടക്കുന്നത്. കേസില്‍ ഇന്നും നാളെയും വാദ്രയെ എന്‍ഫോഴ്സമെന്റ് വീണ്ടും ചോദ്യം ചെയ്യും.