LiveTV

Live

National

ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായി: മമത

ദീദിയാണ് മുഖ്യമന്ത്രിയെങ്കിലും ദാദാഗിരിയാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് മോദി

ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായി: മമത

മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാളില്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബംഗാളില്‍ മമതയുടെ ഗുണ്ടാഭരണമാണെന്ന് മോദി വിമര്‍ശിച്ചു. എന്നാല്‍ മോദിക്ക് മറുപടിയുമായി മമതയും രംഗത്തെത്തി. മോദി റഫാല്‍ വാലയെന്നായിരുന്നു മമതയുടെ വിമര്‍ശനം.

ഉരുളക്കുപ്പേരി കണക്കെയുള്ള വാക്പോരായിരുന്നു മോദിയും മമതയും തമ്മില്‍ ഇന്ന് നടന്നത്. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി മമതക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ദീദിയാണ് മുഖ്യമന്ത്രിയെങ്കിലും ദാദാഗിരിയാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. അതേസമയം മോദിക്കെതിരെ തിരിച്ചടിച്ച് മമത രംഗത്തെത്തി. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് ചായ് വാലയായിരുന്ന മോദി ഇപ്പോള്‍ റഫാല്‍ വാലയായെന്നായിരുന്നു മമതയുടെ മറുപടി.

ബി.ജെ.പി - തൃണമൂല്‍ കോണ്‍ഗ്രസ് മത്സരം ഇത്തവണ പശ്ചിമ ബംഗാളില്‍ കടുക്കുമെന്നാണ് സൂചന.