LiveTV

Live

National

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ആരോപണം തള്ളി ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ വന്നിരുന്നു

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ആരോപണം തള്ളി ജസ്റ്റിസ് കുര്യന്‍ ജോസഫ്

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും മത്സരിക്കുമെന്ന ആരോപണം തള്ളി മുൻ സുപ്രീകോടതി ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ്. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് പറഞ്ഞ കുര്യൻ ജോസഫ്, പക്ഷേ ചില രാഷ്ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നതായും പറഞ്ഞു.

കഴിഞ്ഞ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് കുര്യൻ ജോസഫ് ചെയ്തത്. എന്നാൽ യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും തനിക്ക് മത്സരിക്കാൻ ക്ഷണം ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിൽ നിന്നും കോൺഗ്രസ് മാണി വിഭാഗമാണ് സമീപിച്ചത്. എൽ.ഡി.എഫിൽ നിന്നും പ്രതിനിധികൾ വന്നു. എന്നാൽ ഇരുകൂട്ടരോടും തനിക്ക് രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്ന് പറയുകയായിരുന്നെന്ന് കുര്യൻ ജോസഫ് പറഞ്ഞു. പഠിക്കുന്ന കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു കുര്യൻ ജോസഫ്.

2010ൽ ഹിമാചൽ പ്രദേശ് ജീഫ് ജസ്റ്റിസായ കുര്യൻ ജോസഫ്, 2013ലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് ശർമക്കെതിരെ സഹപ്രകവർത്തകർക്കൊപ്പം അദ്ദേഹം ചരിത്രപരമായ വാർത്താ സമ്മേളനം വിളിച്ചത് വലിയ ചർച്ചക്ക് വഴി വെക്കുകയുണ്ടായി.