LiveTV

Live

National

തെരഞ്ഞെടുപ്പ് സഖ്യങ്ങളും അടവുനയവും: സി.പി.എം പി.ബി യോഗം അവസാനിച്ചു

ഓരോ സംസ്ഥാനങ്ങളുടെയും പാര്‍ട്ടി ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തത്.

തെരഞ്ഞെടുപ്പ് സഖ്യങ്ങളും അടവുനയവും: സി.പി.എം പി.ബി യോഗം അവസാനിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സഖ്യങ്ങളും അടവുനയവും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗം അവസാനിച്ചു. ബംഗാളില്‍ നിന്നുള്ള പി.ബി അംഗങ്ങളുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രത്യേക ചര്‍ച്ച നടത്തി.

ബംഗാളില്‍ ധാരണയുണ്ടാക്കി മത്സരിക്കുന്നത് സംബന്ധിച്ച് യെച്ചൂരി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കഴിഞ്ഞദിവസം ചര്‍ച്ചനടത്തിയിരുന്നു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയെ തള്ളാതെ കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുമായി ഇപ്പോള്‍ സഖ്യമില്ലെന്നും കോടിയേരി പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളുടെയും പാര്‍ട്ടി ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തത്. സഖ്യം സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തും സ്വീകരിക്കേണ്ട അടവുനയം ഈ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും രൂപപ്പെടുത്തുക.

പൊളിറ്റ് ബ്യൂറോ യോഗം നാളെയാണ് അവസാനിക്കുക. പി.ബിയില്‍ എടുക്കുന്ന തീരുമാനം മാര്‍ച്ച് ആദ്യ വാരത്തില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും.