LiveTV

Live

National

അലി​ഗഡ് കാമ്പസില്‍ ക്ഷേത്രം പണിയണമെന്ന് വി.സിക്ക് ബി.ജെ.പി യുവജന വിഭാഗത്തിന്റെ കത്ത്

കത്തയച്ച സംഘത്തിന്റെ നടപടി തെരഞ്ഞടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രഹസനമാണെന്ന് അലിഗഡ് വിദ്യാർഥി യൂണിയൻ പ്രതികരിച്ചു

അലി​ഗഡ് കാമ്പസില്‍ ക്ഷേത്രം പണിയണമെന്ന് വി.സിക്ക് ബി.ജെ.പി യുവജന വിഭാഗത്തിന്റെ കത്ത്

അലീഗഡ് മുസ്‍‍‍ലിം കേന്ദ്രസർവകലാശാലയിൽ (എ.എം.യു) ക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി യുവജന വിഭാഗം. ഹിന്ദു വിദ്യാർഥികൾക്കായി കാമ്പസിനകത്ത് ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യമുന്നയിച്ച് വി.സി താരീഖ് മൻസൂറിന് ഭാരതീയ ജനതാ യുവ മോർച്ച (ബി.ജെ.വെെ.എം) ജില്ലാ അധ്യക്ഷൻ മുകേഷ് സിംഗ് ലോധി കത്തയച്ചു.

ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ വി.സിക്ക് 15 ദിവസത്തെ സമയമാണ് സംഘം അനുവദിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം ആയിരത്തിലധികം വരുന്ന ബി.ജെ.വെെ.എം പ്രവർത്തകർ കാമ്പസിനകത്ത് ‘മൂർത്തി സ്ഥാപന’ നടത്തുമെന്ന് മുകേഷ് സിംഗ് പറഞ്ഞു.

ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

അലിഗഡ് സ്ഥാപകനായ സർ സയിദ് അഹമ്മദ് ഖാന്റെ വീക്ഷണത്തിൽ, ഹിന്ദുവും മുസ്‍ലിമും എ.എം.യുവിന്റെ രണ്ട് കണ്ണുകൾക്ക് തുല്യമാണ്. ഇതായിരിക്കണം അലിഗഡ് യൂണിവേഴ്സിറ്റി വി.സിയുടെ അടിസ്ഥാന തത്ത്വം. ഇതുപ്രകാരം ക്ഷേത്ര നിർമ്മാണത്തിന് വി.സി അനുവദിക്കണമെന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

ഹിന്ദു വിദ്യാർഥികൾക്ക് ആരാധന നിർവഹിക്കാൻ കാമ്പസിൽ ബുദ്ധിമുട്ടുണ്ട്. ക്ഷേത്ര നിർമ്മാണം മതമെെത്രി വളർത്തുന്നതിന് ഉപകരിക്കും. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന തത്ത്വം നടപ്പിലാക്കുന്നതിന് വി.സി പ്രതിജ്ഞാബദ്ധനാണെന്നും കത്തില്‍ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള കത്ത് ലഭിച്ചതായി അറിയില്ലെന്ന് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു. അതിനിടെ കത്തയച്ച സംഘത്തിന്റെ നടപടി തെരഞ്ഞടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രഹസനമാണെന്ന് എ.എം.യു വിദ്യാർഥി യൂണിയൻ പ്രതികരിച്ചു.

അലി​ഗഡ് കാമ്പസില്‍ ക്ഷേത്രം പണിയണമെന്ന് വി.സിക്ക് ബി.ജെ.പി യുവജന വിഭാഗത്തിന്റെ കത്ത്

ബലം പ്രയോഗിച്ച് കാമ്പസിനകത്ത് ക്ഷേത്രം നിർമിക്കുമെന്ന വെല്ലവിളി സംഘത്തിന്റെ വിവരമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നതെന്ന് യൂണിയൻ വെെസ് പ്രസിഡ‍ന്റ് ഹംസ സുഫിയാൻ പറഞ്ഞു. സർക്കാർ തലത്തിലും യൂണിവേഴ്സിറ്റിയിൽ നിന്നും അനുമതിയോടെയേ ക്ഷേത്രം നിർമ്മിക്കാൻ സാധിക്കൂ. അല്ലാത്ത പക്ഷം ആരെയും കാമ്പസിനകത്ത് കാലു കുത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.