LiveTV

Live

National

ബി.ജെ.പി നേതാക്കന്മാരുടെ പ്രതികരണങ്ങളെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെത്തിയത് ക്യാമറയും മൈക്കും, പിന്നെ തലയിലൊരു ഹെല്‍മെറ്റുമായി 

ബി.ജെ.പി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളിലുള്ള പ്രതിഷേധമാണ് കാരണം

 ബി.ജെ.പി നേതാക്കന്മാരുടെ പ്രതികരണങ്ങളെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെത്തിയത് ക്യാമറയും മൈക്കും, പിന്നെ തലയിലൊരു ഹെല്‍മെറ്റുമായി 

ക്യാമറയും മൈക്കും പിന്നെ തലയിലൊരു ഹെല്‍മെറ്റുമായാണ് ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ ബി.ജെ.പി നേതാക്കന്‍മാരുടെ പ്രതികരണങ്ങളെടുക്കാനെത്തിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളിലുള്ള പ്രതിഷേധമാണ് കാരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു ബി.ജെ.പി പരിപാടി ചിത്രീകരിക്കുന്നതിനിടയില്‍ സുമന്‍ പാണ്ഡേ എന്ന മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ച് വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തത്. സംഭവത്തില്‍ പാര്‍ട്ടിയുടെ റായിപുര്‍ ചീഫ് ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അനധികൃതമായാണ് ഇദ്ദേഹം ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുമന്‍ പാണ്ഡേ ചികിത്സയിലാണ്.