മോദി - നവീന്‍ സര്‍ക്കാരുകള്‍ സമ്പന്നര്‍ക്ക് വേണ്ടിയെന്ന് രാഹുല്‍ ഗാന്ധി
ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലെ കലഹന്ദിയില്‍ എത്തിയതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

നരേന്ദ്രമോദി, നവീന്‍ പട്നായിക് സര്‍ക്കാരുകള്‍ സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മൂന്ന് രൂപ കര്ഷകന് നല്കിയപ്പോള് തന്റെ വ്യവസായികളായ സുഹൃത്തുക്കളുടെ മൂന്നര ലക്ഷം കോടി രൂപയാണ് മോദി എഴുതി തള്ളിയതെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഒഡീഷയില്‍ അധികാരത്തിലെത്തിയാല്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാകും കോണ്‍ഗ്രസ് പ്രഥമപരിഗണന നല്‍കുക. ട്രൈബല്‍ ബില്‍ ഒഡീഷയില്‍ നടപ്പിലാക്കും. ഡല്‍ഹിയില്‍ നിന്നും റിമോട്ട് കണ്ട്രോള് വഴി മോദിയാണ് ഒഡീഷയിലെ ഭരണം നിയന്ത്രിക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ ഒഡീഷയിലെ ചിട്ടി തട്ടിപ്പ് കേസില്‍ ബി.ജെ.ഡി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.
ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലെ കലഹന്ദിയില്‍ എത്തിയതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. കലഹന്ദിക്ക് പുറമെ ഭവാനി പട്നയിലെ റാലിയും രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഈമാസം 15ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഒഡീഷയില്‍ എത്തുന്നുണ്ട്.