LiveTV

Live

National

അസം പൗരത്വപ്പട്ടിക: വിഷൻ 2026 തുണയായത് ഒന്നരലക്ഷത്തോളം പേർക്ക്

പാർശ്വവത്‌കൃതരായവരുടെ അവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുമ്പോള്‍ നിയമസഹായങ്ങൾ നൽകാനും നിഷേധിക്കപ്പെടുന്ന ഭരണഘടനാപരമായ അവകാശങ്ങൾക്കായി പ്രവർത്തിക്കാനുമായി 2006ൽ രൂപീകരിച്ചതാണ് എ.പി.സി.ആർ.

അസം പൗരത്വപ്പട്ടിക: വിഷൻ 2026 തുണയായത് ഒന്നരലക്ഷത്തോളം പേർക്ക്

എൻ.ആർ.സിയുടെ കരട് പൗരത്വ പട്ടികയിൽനിന്ന് പുറത്തായ ആസ്സാമിലെ ഇന്ത്യൻ പൗരന്മാരുടെ പൗരത്വം പുനഃസ്ഥാപിച്ചുകിട്ടാനുള്ള ദൗത്യത്തിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) മതിയായ രേഖകളടക്കം സമർപ്പിച്ചു പൗരത്വപ്പട്ടികയിൽ പേര് ചേർക്കാൻ സഹായിച്ചത് ഒന്നരലക്ഷത്തിലധികം പേരെ.

വിഷൻ 2026 പദ്ധതിക്ക് കീഴിലുള്ള എ.പി.സി.ആർ രണ്ടു  മാസത്തെ കർമപദ്ധതിയുമായി ആസ്സാമിലെ ഗ്രാമങ്ങളിലേക്ക് ചെന്നപ്പോൾ തുണയായത് ജനിച്ച മണ്ണിൽ ഇടം പ്രവാസിയാക്കപ്പെടേണ്ടി വരുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന 142006 പേർക്കാണ്.

എ.പി.സി.ആർ ജനറൽ സെക്രട്ടറി ടി. ആരിഫലി, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷൻ വൈസ് ചെയര്‍മാന്‍ മമ്മുണ്ണി മൗലവി എന്നിവർ എ.പി.സി.ആർ അസം ചാപ്റ്റർ ഭാരവാഹികൾക്കൊപ്പം
എ.പി.സി.ആർ ജനറൽ സെക്രട്ടറി ടി. ആരിഫലി, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷൻ വൈസ് ചെയര്‍മാന്‍ മമ്മുണ്ണി മൗലവി എന്നിവർ എ.പി.സി.ആർ അസം ചാപ്റ്റർ ഭാരവാഹികൾക്കൊപ്പം

കരട് പൗരത്വപ്പട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ടവരിൽ കൂടുതൽ പേരുമുള്ള  നോർത്ത്, സൗത്ത് അസാമിലെ 11 ജില്ലകളിലായി 215 എൻ.ആർ.സി ഹെൽപ് കൗണ്ടറുകൾ സ്ഥാപിച്ചാണ് എ.പി.സി.ആർ വളണ്ടിയർമാർ പ്രവർത്തനങ്ങൾ ഏകീകരിച്ചത്. നോർത്ത് അസമിലെ  91334 പേരുടെയും സൗത്ത് ആസ്സാമിലെ 50672 പേരുടെയും അപേക്ഷകൾ എ.പി.സി.ആർ വളണ്ടിയർമാർ എൻ.ആർ.സി കേന്ദ്രങ്ങളിൽ സമർപ്പിച്ചു.

കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായത്തിൻറെ  കാരണങ്ങൾ എൻ.ആർ.സി സേവാകേന്ദ്രങ്ങൾ അറിയിച്ചു  തുടങ്ങിയ മുറക്ക് ദരിദ്രരും നിരക്ഷരരുമായ നിസ്സഹായരെ സഹായിക്കാൻ വീടുവീടാന്തരം കയറിയിറങ്ങിയും  നിയമപരമായി പിന്തുണ നൽകിയുമാണ് മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആർ പ്രവർത്തിച്ചത്.

എ.പി.സി.ആർ വളണ്ടിയർമാർ
എ.പി.സി.ആർ വളണ്ടിയർമാർ

പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തായതിനുള്ള കാരണം മനസ്സിലാക്കി ആവശ്യമായ രേഖകൾ തയാറാക്കാനും അവ സമർപ്പിക്കാനും സഹായം ചെയ്യുന്ന ദൗത്യമാണ് പ്രാധാന്യമായും വളണ്ടിയർമാർ ഏറ്റെടുത്തത്. സ്വയം സമർപ്പിക്കേണ്ട കേസുകൾക്ക് പുറമെ  അഭിഭാഷകരെ ബന്ധപ്പെടുത്തേണ്ട കേസുകളിൽ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുകയുണ്ടായി. മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥരുടെ പക്ഷപാതിത്വം കാരണം പൗരത്വപ്പട്ടികയിൽ ആദ്യം  ഇടം പിടിക്കാതെ പോയവരുടെ അപേക്ഷകൾ വീണ്ടും സമർപ്പിച്ചു പട്ടികയിൽ പേര് ചേർത്താനും എ.പി.സി.ആർ സൗകര്യമൊരുക്കി.

പൗരത്വപട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ടതിനെ തുടർന്ന് രണ്ടാമതും അപേക്ഷകൾ സമർപ്പിക്കാൻ എ.പി.സി.ആറില്‍ വന്നവർ
പൗരത്വപട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ടതിനെ തുടർന്ന് രണ്ടാമതും അപേക്ഷകൾ സമർപ്പിക്കാൻ എ.പി.സി.ആറില്‍ വന്നവർ

ദരിദ്രവും വിദ്യാഭ്യാസപരമായി പിന്നാക്കവുമായ 320 ഗ്രാമപഞ്ചായത്തുകളില്‍ കേന്ദ്രീകരിച്ചായിരുന്നു ദൗത്യം. അസമിൽ നിന്നുതന്നെയുള്ള വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് അവർക്ക് പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട പരിശീലനം നൽകുകയായിരുന്നു.

എൻ.ആർ.സിയും ആർ.ടി.ഐയും നിയമവിദ്യാർത്ഥികൾക്കും ആക്ടിവിസ്റ്റുകൾക്കുമായി നടത്തിയ ശിൽപശാല
എൻ.ആർ.സിയും ആർ.ടി.ഐയും നിയമവിദ്യാർത്ഥികൾക്കും ആക്ടിവിസ്റ്റുകൾക്കുമായി നടത്തിയ ശിൽപശാല

രാജ്യത്ത്  പാർശ്വവത്‌കൃതരായവരുടെ അവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ അവർക്ക് നിയമസഹായങ്ങൾ നൽകാനും നിഷേധിക്കപ്പെടുന്ന ഭരണഘടനാപരമായ അവകാശങ്ങൾക്കായി പ്രവർത്തിക്കാനുമായി 2006ൽ രൂപീകരിച്ചതാണ് എ.പി.സി.ആർ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സമ്പൂർണ സാമൂഹ്യക്ഷേമ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന വിഷൻ 2026ന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.പി.സി.ആറിന്റെ ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി ടി. ആരിഫലിയാണ്.