LiveTV

Live

National

ഒ.എന്‍.ജി.സിയെ നഷ്ടത്തിലാക്കി സ്വകാര്യ കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാട്; വിവരങ്ങള്‍ പുറത്ത്

ഗുജറാത്തിലെ സ്വകാര്യ കമ്പനിക്കു വേണ്ടി പൊതുമേഖല സ്ഥാപനങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഒ.എന്‍.ജി.സിയെ നഷ്ടത്തിലാക്കി സ്വകാര്യ കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാട്; വിവരങ്ങള്‍ പുറത്ത്

എണ്ണമേഖലയിൽ അടുത്തിടെ ഇന്ത്യയും റഷ്യയും തമ്മിലുണ്ടാക്കിയ കരാറുകളിൽ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾക്ക് വൻ നഷ്ടം സംഭവിച്ചപ്പോൾ, തകർന്നുകൊണ്ടിരുന്ന സ്വകാര്യ കമ്പനി എസ്സാര്‍ നേടിയത് ലാഭം. 2014 ഡിസംബറിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ രൂപപ്പെട്ട കരാറുകളാണ് ഇപ്പോൾ വിവാദമാകുന്നത്.

റഷ്യൻ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള റോസ്നെഫ്റ്റ് എണ്ണക്കമ്പനിയും എസ്സാറും ഒ.എൻ.ജി.സിയും (ഓയിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷൻ) ഉൾപ്പെട്ട വ്യത്യസ്ത കരാറുകളിലാണ് വിപണി വിലയിലും നടപ്പുരീതികളിലും വൻ അട്ടിമറി നടന്നതെന്ന് ഓൺലൈൻ മാധ്യമമായ സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. 2015 സെപ്റ്റംബറിനും 2016 ഒക്ടോബറിനുമിടക്കാണ് പൊതുമേഖല കമ്പനികളായ ഒ.എൻ.ജി.സി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഓയിൽ ഇന്ത്യ എന്നിവ റോസ്നെഫ്റ്റിന്റെ വാൻകർ എണ്ണപ്പാടത്തിന്റെ 49.9 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്.

ഒ.എന്‍.ജി.സിയെ നഷ്ടത്തിലാക്കി സ്വകാര്യ കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാട്; വിവരങ്ങള്‍ പുറത്ത്

യു.എസിന്റെ ഉപരോധം റഷ്യയെ സാമ്പത്തികമായി തളർത്തിയതും, കിഴക്കൻ സൈബീരിയയിലെ വാൻകർ എണ്ണപ്പാടത്തിന്റെ ഉൽപാദനക്ഷമത വലിയ തോതില്‍ കുറഞ്ഞുവരുന്നതും പരിഗണിക്കാതെ ഉയർന്ന തുകക്കാണ് ഇന്ത്യൻ കമ്പനികൾ ഓഹരി വാങ്ങിയതെന്നാണ് പ്രധാന ആക്ഷേപം. ഒ.എൻ.ജി.സിയുടെ അന്താരാഷ്ട്ര ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഒ.എൻ.ജി.സി വിദേശ് ആണ് ആദ്യം ഈ കരാറിനൊരുങ്ങിയത്. വാൻകറിന്റെ 15 ശതമാനം ഓഹരികൾ 900 ദശലക്ഷം ഡോളറിന് വാങ്ങുന്നുവെന്നായിരുന്നു 2015 ആഗസ്റ്റിലെ റിപ്പോർട്ട്. തൊട്ടടുത്ത മാസം കരാറിന് അന്തിമ രൂപമായപ്പോൾ തുക 1.15 ശതകോടി ഡോളറായി. പിന്നാലെ 2016 ജൂണിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഓയിൽ ഇന്ത്യ, ഭാരത് പെട്രോളിയം എന്നിവ 23.9 ശതമാനം ഓഹരി കൂടി വാൻകറിൽ നിന്ന് സ്വന്തമാക്കി. 2.10 ശതകോടി ഡോളറായിരുന്നു ഈ ഇടപാടിന് നൽകിയത്.

യു.എസിന്റെ ഉപരോധം റഷ്യയെ സാമ്പത്തികമായി തളർത്തിയതും, കിഴക്കൻ സൈബീരിയയിലെ വാൻകർ എണ്ണപ്പാടത്തിന്റെ ഉൽപാദനക്ഷമത വലിയ തോതില്‍ കുറഞ്ഞുവരുന്നതും പരിഗണിക്കാതെ ഉയർന്ന തുകക്കാണ് ഇന്ത്യൻ കമ്പനികൾ ഓഹരി വാങ്ങിയതെന്നാണ് പ്രധാന ആക്ഷേപം.

അതേവർഷം ഒക്ടോബറിൽ ഒ.എൻ.ജി.സി വിദേശ് 930 ദശലക്ഷം കോടി നൽകി 11 ശതമാനം ഓഹരി കൂടി വാങ്ങി. മൊത്തത്തിൽ വാൻകറിന്റെ 49.9 ശതമാനം ഓഹരി വാങ്ങാൻ 4.23 ശതകോടി ഡോളറാണ് ഇന്ത്യൻ പൊതുമേഖല കമ്പനികൾ ചെലവിട്ടത്. വിവിധ കാരണങ്ങളാൽ രാജ്യാന്തര എണ്ണ വിപണിയിൽ വൻ ആശ്ചര്യമാണ് ഈ ഇടപാട് സൃഷ്ടിച്ചത്. കരാറിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ വാൻകറിലെ ഉൽപാദനം കുത്തനെ ഇടിയുകയായിരുന്നു. 2014ലും 2015ലും 22 ദശലക്ഷം ടൺ ആയിരുന്നു വാൻകറിന്റെ വാർഷിക എണ്ണ ഉൽപാദനം. 2016ൽ അത് 20.7 ദശലക്ഷം ടൺ ആയി കുറഞ്ഞു. 2017ൽ 17.6 ദശലക്ഷം. 2020ആകുമ്പോഴേക്കും 13 ദശലക്ഷം ടണ്ണിലേക്ക് വാൻകർ പതിക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം. ഈ നിലയിൽ ശേഷി കുറയുന്ന എണ്ണപ്പാടത്തിനാണ് ഇന്ത്യൻ കമ്പനികൾ അധികം വിലപേശൽ പോലും നടത്താതെ ഭീമമായ തുക നൽകിയത്.

ഒ.എന്‍.ജി.സിയെ നഷ്ടത്തിലാക്കി സ്വകാര്യ കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാട്; വിവരങ്ങള്‍ പുറത്ത്

ഉക്രയ്നിലെ സൈനിക ഇടപെടലിനെ തുടർന്ന് അമേരിക്കൻ ഉപരോധത്താൽ റഷ്യൻ എണ്ണ രംഗം തളരുന്ന ഘട്ടത്തിലാണ് ഇന്ത്യൻ കമ്പനികൾ ഉദാര സഹായവുമായി എത്തിയതെന്നതും ദുരൂഹമാണ്. ഇതിനു പിന്നാലെയാണ് ഗുജറാത്ത് ആസ്ഥാനമായ എസ്സാർ ഗ്രൂപ്പുമായി റോസ്നെഫ്റ്റ് കരാറിലെത്തുന്നത്. 2016 ഒക്ടോബറിൽ നടന്ന ഈ ഇടപാടിൽ എസ്സാറിന്റെ ഗുജറാത്തിൽ തന്നെയുള്ള വദിനർ റിഫൈനറിയും തുറമുഖവും വൻ തുക മുടക്കിയാണ് റഷ്യൻ കമ്പനി വാങ്ങുന്നത്. വദിനർ റിഫൈനറിക്കും പമ്പ് നെറ്റ്‍വർക്കിനും 72,800 കോടി രൂപയാണ് നൽകിയത്. പിന്നാലെ വദിനർ തുറമുഖത്തിനായി 13,300 കോടി രൂപയുടെ മറ്റൊരു ഇടപാടും. ആദ്യഘട്ട ചർച്ചകളിലെ തുകയേക്കാളും ഉയർന്ന തുകയായിരുന്നു ഇത്.

ഒ.എന്‍.ജി.സിയെ നഷ്ടത്തിലാക്കി സ്വകാര്യ കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപാട്; വിവരങ്ങള്‍ പുറത്ത്

സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന എസ്സാറിന് വലിയ ആശ്വാസമായിരുന്നു ഈ ഇടപാട്. നിലവിൽ 49 ശതമാനമാണ് റോസ്നെഫ്റ്റിന് എസ്സാറിലുള്ളത്. കഴിഞ്ഞ മേയിൽ പേരുമാറ്റിയ കമ്പനി നയാറ (ന്യൂ ഇറാ) എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഗുജറാത്തിലെ സ്വകാര്യ കമ്പനിക്കു വേണ്ടി പൊതുമേഖല സ്ഥാപനങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.