LiveTV

Live

National

ബംഗാളിലെ സി.ബി.ഐ നടപടി: പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു

സി.ബി.ഐയെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് വാദിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ബംഗാളിലെ സി.ബി.ഐ നടപടി:  പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു

ബംഗാളിലെ സി.ബി.ഐ നടപടിയെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. ബഹളം മൂലം ഇരുസഭകളും ചോദ്യോത്തര വേള ഉപേക്ഷിച്ചു. ശൂന്യവേളക്കായി 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ലോകസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തിവെച്ചു. സി.ബി.ഐയെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് വാദിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.