LiveTV

Live

National

കോടതി ഉത്തരവ് ജനങ്ങളുടേയും ഭരണഘടനയുടേയും വിജയമെന്ന് മമത

സുപ്രീംകോടതി പരാമര്‍ശം ജനങ്ങളുടേയും ഭരണഘടനയുടേയും വിജയമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുപ്രീം കോടതി ഉത്തരവ് മാനിക്കും. ധര്‍ണയുടെ കാര്യത്തില്‍..

കോടതി ഉത്തരവ് ജനങ്ങളുടേയും ഭരണഘടനയുടേയും വിജയമെന്ന് മമത

സുപ്രീംകോടതി ഉത്തരവ് ബംഗാള്‍ സര്‍ക്കാരിന്‍റെ ധാര്‍മ്മിക വിജയമെന്ന് മമതാ ബാനര്‍ജി. അന്വേഷണത്തോട് സഹകരിക്കുമെന്നത് തന്നെയാണ് നേരത്തെയും എടുത്ത നിലപാട്. അതേസമയം സി.ബി.ഐയുടെ വിജയമാണ് ഉണ്ടായതെന്നും അന്വേഷണത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് മമതാ ബാനര്‍ജി ചൂണ്ടിക്കാണിക്കുന്നത്. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനോട് നിഷ്പക്ഷമായ ഷില്ലോങിലാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷണര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നു. ബംഗാളില്‍ പൊലീസിനെതിരെ ഗുരുതര ആരോപങ്ങള്‍ ഉന്നയിച്ചിട്ടും സംസ്ഥാനത്ത് ഭരണ തകര്‍ച്ചയുണ്ടെന്ന് വാദിച്ചിട്ടും കോടതി അത് തള്ളിക്കളഞ്ഞുവെന്നും, ഇത് ബംഗാള്‍ സര്‍ക്കാരിന്‍റെ ധാര്‍മ്മിക വിജയമാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധര്‍ണ തുടരണമോയെന്നത് എല്ലാവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ ഉണ്ടായത് സി.ബി.ഐയുടെ ധാര്‍മ്മിക വിജയമാണെന്നും, അന്വേഷണം സുതാര്യമായിരിക്കുമെന്നും അത് രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.