LiveTV

Live

National

ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കഥകള്‍

2014 ല്‍ അധികാരത്തിലേറിയ കേന്ദ്രമന്ത്രിസഭയിലെ ബി.ജെ.പി അംഗങ്ങളില്‍ 44 ശതമാനവും കുടുംബവാഴ്ചയിലൂടെ എത്തിപ്പെട്ടവര്‍

ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കഥകള്‍

പലര്‍ക്കും പാര്‍ട്ടിയെന്നാല്‍ കുടംബമാണ് എന്നാല്‍ ബി.ജെ.പിക്ക് കുടുംബമാണ് പാര്‍ട്ടി “കഴിഞ്ഞ ദിവസം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതു വേദിയില്‍ പറഞ്ഞ വാക്കുകളാണിത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ പരിഹസിച്ചായിരുന്നു മോദിയുടെ പ്രസംഗം. എല്ലായ്‌പ്പോഴും കോണ്‍ഗ്രസ്സിനെതിരെയുള്ള ബി.ജെ.പിയുടെ പ്രധാന പ്രചരണായുധമാണ് ഈ വാദം. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ ഇതിനെക്കാളുമപ്പുറം കുടുംബാധിപത്യത്തിന്റെ അധഃപതിച്ച രാഷ്ട്രീയമാണെന്ന് മറച്ചുവെച്ചാണ് മോദിയുടെ ഉണ്ടയില്ലാ വെടികളെന്ന് തെളിയിക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ് സര്‍വ്വകലാശാലയിലെ റൊമെയ്ന്‍ കാര്‍ലിവാനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഹിന്ദുത്വ പാര്‍ട്ടിയുടെ നേതൃനിര കുടുംബ വാഴ്ചയുടെ കളിയരങ്ങാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ലില്‍ അധികാരത്തിലേറിയ ബി.ജെ.പി മന്ത്രിസഭയില്‍ കുടുംബ വാഴ്ചയിലൂടെ അധികാരത്തിലെത്തിയവരില്‍ 44.4 ശതമാനവും ബി.ജെ.പി അംഗങ്ങ ളാണെന്നതാണ് വിരോധാഭാസം.

ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കഥകള്‍

ഇതുമൊരു രാഷ്ട്രീയം

സ്വന്തം പാര്‍ട്ടിയിലെ കുടുംബാധിപത്യരാഷ്ട്രീയം അതിസമര്‍ഥമായി ഒളിച്ച് വച്ചാണ് ബി.ജെ.പി എപ്പോഴും മറ്റു പാര്‍ട്ടികളെ കടന്നാക്രമിക്കാറുള്ളത്. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ന് താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ബി.ജെ.പിയിലെ പലരും കുടുംബത്തിന്റെ ലേബലില്‍ എത്തിയവരാണ്. തല മുതിര്‍ന്ന പല ബി.ജെ.പി നേതാക്കന്‍മാരുടേയും മക്കള്‍ ജനപ്രതിനിധികളായും പാര്‍ട്ടിയുടെ ഉന്നത പല സ്ഥാനങ്ങളിലും ഉണ്ട്. എന്നാല്‍ ഇതെല്ലാം സൗകര്യപൂര്‍വ്വം മറച്ചു വെക്കുന്നതാണ് ബി.ജെ.പി നേതാക്കളുടെ ശൈലി. എന്നാല്‍ പൂര്‍ണ്ണമായും കുടുംബ വാഴ്ചയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ബി.ജെ.പി ഒരിക്കലും മടി കാണിക്കാറുമില്ല. പാരമ്പര്യാടിസ്ഥാനത്തില്‍ ബി.ജെ.പിയില്‍ അധികാര സ്ഥാനങ്ങളില്‍ എത്തിയവര്‍ ആരൊക്കെയാണെന്ന് സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധിക്കാം.

ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കഥകള്‍

മഹാരാഷ്ട്ര

  • പീയൂഷ്ഗോയാല്‍: വാജ്പെയ് മന്ത്രിസഭയിലെ ഷിപ്പിങ് മന്ത്രിയും പാര്‍ട്ടി ട്രഷററുമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകനാണ് ഇപ്പോഴത്തെ കേന്ദ്ര ധനമന്ത്രി.
  • മഹാരാഷ്ട്ര മുഖ്യമാന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്: മഹാരാഷ്ട്ര, നിയമസഭാംഗമായിരുന്ന ഗംഗാധര്‍പാന്ത് ഫഡ്‌നാവിസിന്റെ മകന്‍. ഗംഗാധര്‍പാന്തിന്റെ സഹോദരി ശോഭ ഫഡ്‌നാവവിസ് സംസ്ഥാന മന്ത്രിയായിരുന്നു.
  • പങ്കജ മുണ്ടെ എം.പി, പ്രീതം മുണ്ടെ എം.എല്‍.എ: ഇരുവരും കാറപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ കേന്ദമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മക്കളാണ്.
  • പൂനം മഹാജന്‍ എം.പി: മുന്‍ കേന്ദമന്ത്രി പ്രമേദ് മഹാജന്റെ മകള്‍
  • രക്ഷ എം.പി: സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് കഥ്‌സെയുടെ മകള്‍.
ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കഥകള്‍

ഉത്തര്‍പ്രദേശ്

  • കേന്ദ്ര മന്ത്രി മേനകഗാന്ധിയുടെ മകനാണ് ഇപ്പോള്‍ എം. പിയായിരിക്കുന്ന വരുണ്‍ ഗാന്ധി.
  • രജ്‌വീര്‍ എം.പി: മുന്‍ മുഖ്യമന്ത്രി കല്ല്യാണ് സിംഗിന്റെ മകന്‍.
  • പങ്കജ് എം.പി: ആഭ്യന്തരമന്ത്രി രാജനാഥ് സിംഗിന്റെ മകന്‍.
  • അശുദോഷ് എം.എല്‍.എ: മുതിര്‍ന്ന നോതാവ് ലാല്‍ജി ടണ്ഡന്റെ മകന്‍.
  • കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ്സ് എം.പി രാജീവ് ശുക്ലയുടെ ഭാര്യാ സഹോദരന്‍.
  • മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്: മഹന്ത് അവൈദ്യനാഥിന്‍ന്റെ പിന്‍തുടര്‍ച്ചക്കാരന്‍

രാജസ്ഥാന്‍

  • ദുഷ്യന്ത് സിംങ്. എം.പി :മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ മകന്‍. വസുന്ധര രാജയുടെ സഹോദരി യശോദര രാജ മുന്‍ മധ്യപ്രദേശ് മന്ത്രിയായിരുന്നു.
  • കേന്ദ്ര മന്ത്രി വിജയ് ഗോയല്‍: ഡല്‍ഹി നിയമസഭാ സ്പീക്കറായിരുന്ന ഛര്‍ത്തി ലാല്‍ ഗോയലിന്റെ മകന്‍.

മധ്യപ്രദേശ്

  • മന്ത്രി സുരേന്ദ്ര പട്‍വ: മുന്‍ മുഖ്യമന്ത്രി സുന്ദര്‍ ലാല്‍ പഠ്‌വയുടെ അനന്തരവന്‍

ഗുജറാത്ത്

  • കേന്ദ്രമന്ത്രി യശ്വന്ത് ഭാഭോര്‍: ഇദ്ദേഹത്തിന്റെ പിതാവ് സുമന്‍ ഭായ് ബാഭോര്‍ നിയമസഭയിലേക്ക് മത്സരിച്ചു.
  • പൂനം എം.പി നാല് തവണ എം.എല്‍ എയായ ഹേമന്ത് ബായിയുടെ മകള്‍

ഝാര്‍ഖണ്ഡ്

  • ജയന്ത് സിന്‍ഹ എം.പി: മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍

ഛത്തീസ്ഗഡ്

  • അഭിഷേക് എം.പി: മുന്‍ മുഖ്യ മന്ത്രി രമണ്‍ സിംങ്ങിന്റെ മകന്‍
ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കഥകള്‍

അരുണാചല്‍ പ്രദേശ്

  • കേന്ദ്ര മന്ത്രി കിരണ്‍ റിജിജു: മുന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ റിന്‍ചിന്‍ ഖാരുവിന്റെ മകന്‍

ആന്ധ്ര പ്രദേശ്

  • കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍: ഭര്‍തൃ പിതാവ് മുന്‍ മന്ത്രിയായിരുന്നു. ഭര്‍തൃമാതാവ് മുന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എയായിരുന്നു.

തമിഴ്‌നാട്

  • ജെ.പി വക്താവും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ലളിത കുമാര മംഗലം. സോഷ്യലിസ്റ്റ് നേതാവ് മേഹന്‍ കുമാരമംലത്തിന്റെ മകളും മുന്‍ ,ബി.ജെ.പി മന്ത്രി പി.ആര്‍ കുമാര മംഗലത്തിന്റെ സഹോദരിയുമാണമാണ്.
ബി.ജെ.പി കുടുംബവാഴ്ചയുടെ അമ്പരിപ്പിക്കുന്ന കഥകള്‍

ഇത്രയധികം കുടുംബ വാഴ്ച നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ജനാധിപത്യത്തിന്റെയും രാജ്യ സ്നോഹത്തിന്റെയും പേരിൽ മറ്റു പാർട്ടികളെ വിമർശിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം.