LiveTV

Live

National

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തി’ അണ്ണാ ഹസാരെ

ലോക്പാല്‍ അടക്കമുള്ള തന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി നിരാഹാര സമരത്തിലാണ് അണ്ണാ ഹസാരെ.

‘തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തി’ അണ്ണാ ഹസാരെ

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ ബില്ലിന് വേണ്ടി താന്‍ നടത്തിയ പ്രക്ഷോഭമാണ് ബി.ജെ.പിയെയും ആംആദ്മി പാര്‍ട്ടിയെയും അധികാരത്തിലെത്താന്‍ സഹായിച്ചത്. എന്നാല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചത്. തന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും പരിഹരിച്ചെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും ഹസാരെ ആരോപിച്ചു.

ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ പദ്മഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്നും ഹസ്സാരെ പറഞ്ഞു. ലോക്പാല്‍ അടക്കമുള്ള തന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി നിരാഹാര സമരത്തിലാണ് അണ്ണാ ഹസാരെ.