LiveTV

Live

National

വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി

നേരത്തെ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ആഭ്യന്തരമന്ത്രാലയം മല്യയെ ഇന്ത്യയിലെത്തിക്കാന്‍ അനുമതി നല്‍കിയത്.

വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ  അനുമതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ യു.കെ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. നേരത്തെ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ആഭ്യന്തരമന്ത്രാലയം മല്യയെ ഇന്ത്യയിലെത്തിക്കാന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ മല്യക്ക് 14 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടാകും.

Also read: പണം മുഴുവന്‍ തിരിച്ചുതരാം, സ്വീകരിക്കണം; സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് പറയുക: ബാങ്കുകളോട് വിജയ് മല്യ

Also read: വിജയ് മല്യ അറസ്റ്റില്‍ 

Also read: ലുക്ക്ഔട്ട് നോട്ടീസ് നിലനില്‍ക്കെ വിജയ് മല്യ എങ്ങനെ ലണ്ടനിലെത്തി ?

ഇന്ത്യയിൽ ഒമ്പതിനായിരം കോടി രൂപ വായ്പാ കുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യ നിലവിൽ ബ്രിട്ടണിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടൻ കോടതി അംഗീകരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് യു.കെ ആഭ്യന്തരമന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്സ്മെന്റ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു.