‘സ്വന്തം കുടുംബം നോക്കാന്‍ അറിയാത്തവര്‍ക്ക് രാജ്യം ഭരിക്കാന്‍ കഴിയില്ല’ നിതിന്‍ ഗഡ്കരി
ബി.ജെ.പിക്ക് വേണ്ടി ജീവിതം മാറ്റിവെച്ചുവെന്ന് പറഞ്ഞ പ്രവര്‍ത്തകനോട് ആദ്യം കുടുംബത്തെ നന്നായി നോക്കാനാണ് നിര്‍ദേശിച്ചതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

പാർട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ ആദ്യം നിറവേറ്റണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കുടുംബത്തെ നന്നായി നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്ന് ഗഡ്കരി പറഞ്ഞു. കുടുംബത്തെയും കുട്ടികളെയും നോക്കിയതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ മതിയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള ഗഡ്കരിയുടെ ഉപദേശം.
നാഗ്പൂരില്‍ സംഘടിപ്പിച്ച എ.ബി.വി.പി മുന്‍കാല പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായാരിന്നു ഗഡ്കരി. ബി.ജെ.പിക്ക് വേണ്ടി ജീവിതം മാറ്റിവെച്ചുവെന്ന് പറഞ്ഞ പ്രവര്‍ത്തകനോട് ആദ്യം കുടുംബത്തെ നന്നായി നോക്കാനാണ് നിര്‍ദേശിച്ചതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത നേതാക്കളെ ജനം പൊതുമധ്യത്തില്‍ ശിക്ഷിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഗഡ്കരിയുടെ പുതിയ പരാമര്‍ശം. നേരത്തെ തെരഞ്ഞെടുപ്പ് പരാജയം ബി.ജെ.പി നേതൃത്വം ഏറ്റെടുക്കണമെന്ന ഗഡ്കരിയുടെ പ്രസ്താവനയും വിവാദമായിരുന്നു.