LiveTV

Live

National

ബംഗാള്‍ സര്‍‌ക്കാരിനെതിരായ സി.ബി.ഐ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി

കേസിൽ സാക്ഷിയാണ് കൊൽക്കത്ത പോലീസ് കമ്മീഷണർ, അല്ലാതെ പ്രതിയല്ല. ചട്ടപ്രകാരമുള്ള അനുമതിയും വാറണ്ടും ഇല്ലാതെയാണ് കമ്മീഷണറെ ചോദ്യം ചെയ്യാൻ നീക്കം നടന്നത് എന്നും...

ബംഗാള്‍ സര്‍‌ക്കാരിനെതിരായ സി.ബി.ഐ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി

പശ്ചിമബംഗാളിലെ സി.ബി.ഐ- പൊലീസ് തർക്കക്കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അസാധാരണ സംഭവങ്ങളാണ് ഇന്നലെ കൊൽക്കത്തയിൽ ഉണ്ടായതെന്നും പോലീസ് തെളിവ് നശിപ്പിച്ചിട്ടുണ്ടാകാമെന്നും സി.ബി.ഐ വാദിച്ചു. തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ പോലിസിനെതിരെ നടപടി ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും കേസിലെ സാക്ഷി മാത്രമാണ് താനെന്നും കൊൽക്കത്ത പോലീസ് കമ്മീഷണർ പറഞ്ഞു.

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടയുകയും മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ ധർണ നടത്തിയതോടെ വിഷയം വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി.ബി.ഐ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി, ഡി.ജി.പി, പോലീസ് കമ്മീഷണർ അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി, ശാരദ ചിട്ടി തട്ടിപ് കേസന്വേഷണത്തോട് സഹകരിക്കാനും തെളിവ് കൈമാറാനും കമ്മീഷണറോട് നിർദ്ദേശിക്കുക എന്നിവ ആയിരുന്നു ഹർജിയിലെ ആവശ്യം.

Also read: സി.ബി.ഐ-പൊലീസ് പോര്; മമതയെ അനുകൂലിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ

ഹർജി 10.45ഓടെ ദ്രാ അഭിഭാഷകനും സോളിസിറ്റിൽ ജനറലുമായ തുഷാർ മേത്ത ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തി. അസാധാരണ സംഭവങ്ങൾ ആണ് സംസ്ഥാനത്ത് നടക്കുന്നത്. സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥരെ തടങ്കലിൽ ആക്കുന്നു. യൂണിഫോമിട്ട പോലീസുകാർ രാഷ്ട്രീയക്കാർക്കൊപ്പം ധർണ നടത്തുന്നു. തെളിവ് പോലും നശിപ്പിക്കപ്പെട്ടതായി സംശയക്കുന്നുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

തെളിവ് നശിപ്പിച്ചതിനെപ്പറ്റി സി.ബി.ഐ അപേക്ഷയിൽ പരാമർശം ഇല്ലല്ലോയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സംസ്ഥാന സർക്കാരോ പോലീസോ അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചതായി ഒരു തുണ്ട് തെളിവെങ്കിലും ലഭിച്ചാൽ അവർക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പിന്നീട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ന് ഉച്ചക്ക് തന്നെ കേസ് പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം കോടതി അംഗീകരിച്ചില്ല. നാളെ രവിലെ പത്ത് മുപ്പതിന് കേൾക്കാമെന്ന് കോടതി പറഞ്ഞു.

രാഷ്ട്രീയ വേട്ടയാടൽ ആണ് നടക്കുന്നതെന്ന് ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അടിഭാഷകൻ അഭിഷേക് സിംഗ്‌വി വാദിച്ചു. കേസിൽ സാക്ഷിയാണ് കൊൽക്കത്ത പോലീസ് കമ്മീഷണർ, അല്ലാതെ പ്രതിയല്ല. ചട്ടപ്രകാരമുള്ള അനുമതിയും വാറണ്ടും ഇല്ലാതെയാണ് കമ്മീഷണറെ ചോദ്യം ചെയ്യാൻ നീക്കം നടന്നത് എന്നും അദ്ദേഹം പറഞ്ഞു.

Also read: കൊല്‍ക്കത്ത കമ്മീഷണറുടെ ഓഫീസ് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു