LiveTV

Live

National

രാജ്യസഭ നിര്‍ത്തിവെച്ചു, ലോക്സഭയില്‍ പ്രതിപക്ഷ ബഹളം; 15 മണിക്കൂര്‍ പിന്നിട്ട് മമതയുടെ ധര്‍ണ

പ്രതിപക്ഷത്തെ വേട്ടയാടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും, അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹാരണമാണ് ബംഗാളിലേതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാജ്യസഭ നിര്‍ത്തിവെച്ചു, ലോക്സഭയില്‍ പ്രതിപക്ഷ ബഹളം;  15 മണിക്കൂര്‍ പിന്നിട്ട് മമതയുടെ ധര്‍ണ

ബംഗാളിലെ സി.ബി.ഐ നടപടിക്കെതിരായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ധര്‍ണ 15 മണിക്കൂര്‍ പിന്നിട്ടു. ധര്‍ണക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ തുറന്ന പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, ടി‍.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, ആംആദ്മി പാര്‍ട്ടി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 2 മണി വരെ നിര്‍ത്തിവെച്ചു. സി.ബി.ഐ പ്രവര്‍ത്തിച്ചത് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ്. ബംഗാളിലേത് അസാധാരണ സംഭവം. ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം തടയാന്‍ മമത ശ്രമിക്കുകയാണെന്നും രാജ്നാഥ് സിംങ് ലോക്സഭയില്‍ ആരോപിച്ചു. പ്രതിപക്ഷത്തെ വേട്ടയാടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും, അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹാരണമാണ് ബംഗാളിലേതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.