LiveTV

Live

National

സി.ബി.ഐ-പൊലീസ് പോര്; മമതയെ അനുകൂലിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ

ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്പ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു.  

സി.ബി.ഐ-പൊലീസ് പോര്; മമതയെ അനുകൂലിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ

പൊലീസ് കമ്മീഷണറെ കസ്റ്റഡിയിൽ എടുക്കാൻ ഉള്ള സി.ബി.ഐ നടപടിയെ തടഞ്ഞ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അനുകൂലിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്പ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് മമതാ ബാനർജി സ്വീകരിച്ചതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകർക്കും എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം. മമതാ ബാനർജിയുമായി ഫോണിൽ സംസാരിച്ചതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ വേട്ടയാടാനായി മോദി സർക്കാർ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. മമത ബാനർജിക്ക് പിന്തുണയുമായി എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ , ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ രംഗത്തെത്തി.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ബി.ഐയുടെ ചുമതലയുള്ള എം. നാഗേശ്വരറാവു പ്രതികരിച്ചു. സി.ബി.ഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും മമത ബാർജിയുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.