LiveTV

Live

National

നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പൊലീസും സി.ബി.ഐയും; പശ്ചിമബംഗാളില്‍ ഇന്നലെ നടന്നത്...

പൊലീസ് കമ്മീഷണറുടെ വസതിക്ക് മുന്നില്‍ പൊലീസും സി.ബി.ഐയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രി മമത ബാനര്‍ജി കൂടി സംഭവ സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പൊലീസും സി.ബി.ഐയും; പശ്ചിമബംഗാളില്‍ ഇന്നലെ നടന്നത്...

ഇന്നലെ വൈകുന്നേരത്തോടെ കൊല്‍ക്കത്തയില്‍ അരങ്ങേറിയത് അസാധാരണവും നാടകീയവുമായ രംഗങ്ങള്‍. പൊലീസ് കമ്മീഷണറുടെ വസതിക്ക് മുന്നില്‍ പൊലീസും സി.ബി.ഐയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രി മമത ബാനര്‍ജി കൂടി സംഭവ സ്ഥലത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

  • ഞായറാഴ്ച വൈകുന്നേരം 6.10ഓടെയാണ് ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍വ്വം സജ്ജമായി 40 അംഗ സി.ബി.ഐ സംഘം പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിയിലെത്തിയത്.
  • സി.ബി.ഐ ഉദ്യോഗസ്ഥര്‍ രാജീവ് കുമാറിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു.
  • ആറെ മുക്കാലോടെ 5 സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
  • അരമണിക്കൂറിനകം അറസ്റ്റ് രേഖപ്പെടുത്തി.
  • ഇതേ സമയത്ത് സി.ബി.ഐ ഓഫീസും സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വസതിയും പൊലീസ് വളഞ്ഞു.
  • ഏഴ് മണിയോടെ പൊലീസ് കമ്മീഷണറുടെ വസതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
  • എട്ടരയോടെ കമ്മീഷ്ണറുടെ വസതിക്ക് പുറത്തെത്തിയ മമത രൂക്ഷഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വിമര്‍ശിച്ചത്. പൊലീസ് നടപടി ശരിയെന്നും ആവര്‍ത്തിച്ചു.
  • ഭരണഘടനാ സംരക്ഷണത്തിനായി അനിശ്ചിതകാല ധര്‍ണ ആരംഭിക്കുകയാണെന്ന് മമത പ്രഖ്യാപിച്ചു.
  • ഇതിനിടെ അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് വിട്ടയച്ചു.
  • 9 മണിയോടെ സിബിഐ ഓഫീസിന്റെ സുരക്ഷ സി.ആര്‍.പി.എഫ് ഏറ്റെടുത്തു.
  • ഒമ്പതേ കാലോടെ മെട്രോ ചാനലില്‍ മമത ബാനര്‍ജി ധര്‍ണ ആരംഭിച്ചു.
  • മമതക്ക് പിന്തുണയുമായി കൂടിതല്‍ ടി.എം.സി പ്രവര്‍ത്തകരെത്തി.
  • മോദിയുടെ കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം അര്‍ധ രാത്രിയോടെ ശക്തമായി.
  • ഇതിനിടെ മമതക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാക്കളുടെയും നടപടിയെ ന്യായീകരിച്ച് സി.ബി.ഐയുടേയും പ്രതികരണങ്ങള്‍ വന്നുകൊണ്ടേ ഇരുന്നു.