LiveTV

Live

National

ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് മമത; രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി

ഇന്നലെ വൈകുന്നേരത്തോടെ ബംഗാളില്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് സി.ബി.ഐക്ക് നടപടിയെടുക്കാനാകില്ലെന്നാണ്..

ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമെന്ന് മമത; രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി

ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ പതിനാറ് മണിക്കൂര്‍ പിന്നിട്ടു. ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് മമതാ ബാനര്‍ജി വിമര്‍ശിച്ചു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബംഗാളിലെ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി.

ഇന്നലെ വൈകുന്നേരത്തോടെ ബംഗാളില്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് സി.ബി.ഐക്ക് നടപടിയെടുക്കാനാകില്ലെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചിട്ടി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നടപടിക്ക് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരംഭിച്ച ധര്‍ണ ഇപ്പോഴും തുടരുകയാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റുമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. എന്തിനാണ് കൊല്‍ക്കത്ത കമ്മീഷണര്‍ ചിട്ടി തട്ടിപ്പ് കേസിലെ പ്രതിളെ സഹായിക്കുന്നതെന്നും അന്വേഷങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

അതേസമയം ബംഗാളില്‍ നടന്ന സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍വീസ് ചട്ടലംഘനമാണെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഗവര്‍ണറോട് വിഷയം സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. പ്രശ്നങ്ങള്‍ സംബന്ധിച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റെടുത്ത ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ലക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.