LiveTV

Live

National

പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പി പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ഇ.വി.എം ഹാക്കത്തോണ്‍ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പി  പ്രതിനിധി സംഘവും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമം സംബന്ധിച്ച ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ആവശ്യം. ഇ.വി.എം ഹാക്കത്തോണ്‍ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

ബി.ജെ.പി ഉന്നതതല പ്രതിനിധി സംഘവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് മമത സര്‍ക്കാര്‍ നിരന്തരമായി അനുമതി നിഷേധിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി, എം പി ഭൂപേന്ദ്ര യാദവ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ബംഗാളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സംവിധാനമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി നിര്‍മല സീതാരാമന്‍ പറഞ്ഞു.