LiveTV

Live

National

പ്രതിപക്ഷ ഐക്യം അടയാളപ്പെടുത്തിയും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും പട്നയില്‍ കോണ്‍ഗ്രസ് റാലി

ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പ്രതിപക്ഷ ഐക്യം അടയാളപ്പെടുത്തിയും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും പട്നയില്‍ കോണ്‍ഗ്രസ് റാലി

പ്രതിപക്ഷ ഐക്യം അടയാളപ്പെടുത്തിയും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും പട്നയില്‍ കോണ്‍ഗ്രസ് റാലി. ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പ്രചാരകനാണെന്നും പ്രതിപക്ഷ ഐക്യം ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവ് പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് പട്നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്തില്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക കൂടിയായിരുന്നു ലക്ഷ്യം. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗല്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

പ്രതിപക്ഷ ഐക്യം അടയാളപ്പെടുത്തിയും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും പട്നയില്‍ കോണ്‍ഗ്രസ് റാലി

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആര്‍.എല്‍.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി എന്നിവര്‍ കൂടി എത്തിയതോടെ പ്രതിപക്ഷ ഐക്യനിരയുടെ അടയാളപ്പെടുത്തല്‍ കൂടിയായി റാലി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. പ്രധാനമന്ത്രിയാകാനുള്ള കഴിവുള്ള നേതാവാണ് രാഹുലെന്നും പ്രതിപക്ഷം അധികാരത്തിലെത്തുമെന്നും തേജസ്വി യാദവ് പറഞ്ഞു

കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും ആദ്യ ഘട്ട പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. മോദിക്കെതിരായി ഉയര്‍ന്ന കര്‍ഷക രോഷം അനുകൂലമാക്കാനാകും എന്നാണ് കണകൂട്ടല്‍.