LiveTV

Live

National

അംബാനിക്ക് 30,000 കോടി, കര്‍ഷകര്‍ക്ക് വെറും 17 രൂപ... നന്നായിട്ടുണ്ട്...; മോദിയെ കടന്നാക്രമിച്ച് രാഹുല്‍

പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാല്‍ ആര്‍ക്കെങ്കിലും തൊഴില്‍ ലഭിച്ചോ ?

അംബാനിക്ക് 30,000 കോടി, കര്‍ഷകര്‍ക്ക് വെറും 17 രൂപ... നന്നായിട്ടുണ്ട്...; മോദിയെ കടന്നാക്രമിച്ച് രാഹുല്‍

മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് പട്നയില്‍ കോണ്‍ഗ്രസ് റാലി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് പട്നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്തില്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ദിവസം വെറും 17 രൂപയാണ് നല്‍കുമെന്ന് പ്രഖ്യാപിച്ചതെന്ന് പരിഹസിച്ചു. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാല്‍ ആര്‍ക്കെങ്കിലും തൊഴില്‍ ലഭിച്ചോ ? പത്തു ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടം എഴുത്തള്ളുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. മധ്യപ്രദേശിലും ഛത്തീസ്‍ഗഡിലും രാജസ്ഥാനിലും ഇത് നടപ്പാക്കിയത് നിങ്ങള്‍ കണ്ടില്ലേ ? രാഹുല്‍ ചോദിച്ചു.

Also read: അനില്‍ അംബാനി പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ കേന്ദ്രം പ്രതിരോധത്തില്‍

പട്ന സര്‍വകലാശാലക്ക് വേണ്ടി മോദി എന്തു ചെയ്തു ? ബിഹാറിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് വേണ്ടി മോദി എന്ത് ചെയ്തു ? കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പട്ന യൂനിവേഴ്‍സിറ്റിക്ക് കേന്ദ്ര യൂനിവേഴ്‍സിറ്റി പദവി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും ബി.ജെ.പിയെ വേരോടെ പിഴുതെറിയും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നില്‍ നിന്ന് തന്നെ കളിക്കുമെന്നും വിജയം പിടിച്ചടക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.