LiveTV

Live

National

‘ഭാരത് കാ മന്‍കി ബാത്തി’-ന് തുടക്കം കുറിച്ച് ബി.ജെ.പി

‘ജനവിശ്വാസം ജനങ്ങള്‍ക്ക് വേണ്ട് ജോലി ചെയ്യുന്നവരോടൊപ്പം’ എന്നാണ് പൊതു തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണ പ്രമേയം.

‘ഭാരത് കാ മന്‍കി ബാത്തി’-ന് തുടക്കം കുറിച്ച് ബി.ജെ.പി

പൊതു തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി യുടെ 'ഭാരത് കാ മന്‍കി ബാത്ത്' പ്രചാരണ പരിപാടിക്ക് തുടക്കമായി. പ്രകടന പത്രികക്കായി പൊതുജനാഭിപ്രായം തേടലാണ് ഉദ്ദേശം. പത്ത് കോടി കുടുംബങ്ങളുമായി സമ്പര്‍ക്കം നടത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഈ പശ്ചാത്തലത്തിലാണ് പ്രകടന പത്രികയിലടക്കം ജനകീയ പങ്കാളിത്തത്തിനുള്ള ശ്രമം. വീടുകളില്‍ നിന്ന് ശേഖരിക്കുന്നവക്ക് പുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഡല്‍ഹിയില്‍ ഭാരത് കാ മന്‍കി ബാത്ത് പ്രാചരണ പരിപാടിക്ക് തുടക്കമിട്ട് അമിത് ഷാ പറഞ്ഞു.

30 വര്‍ഷം ഭരിച്ച സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് നിന്നാണ് 2014 ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. 'ജനവിശ്വാസം ജനങ്ങള്‍ക്ക് വേണ്ട് ജോലി ചെയ്യുന്നവരോടൊപ്പം' എന്നാണ് പൊതു തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണ പ്രമേയം. രാമക്ഷേത്ര നിര്‍‌മ്മാണത്തിന്‌ പ്രതിപക്ഷം തടസ്സം സൃഷ്ടിക്കുന്നു എന്നും അമിത്ഷാ കുറ്റപ്പെടുത്തി. എല്ലാവരെയും പരിഗണിക്കുന്ന സര്‍ക്കാരാകും ബി.ജെ.പിയുടേതെന്ന് ആഭ്യന്തരമന്ത്രിയും ബി.ജെ.പി പ്രമേയ സമിതി ചെയര്‍മാനുമായ രാജ്നാഥ് സിംഗ് പറഞ്ഞു.