LiveTV

Live

National

ഋഷി കുമാര്‍ ശുക്ലയെ സി.ബി.ഐ ഡയറക്ടറാക്കി നിയമിച്ചതില്‍ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഋഷികുമാര്‍ ശുക്ലക്ക് ഒരു അഴിമതികുറ്റം അന്വേഷിച്ചുള്ള പരിചയം പോലും ഇല്ലെന്നും സെലക്ഷന്‍ സമിതി അംഗമായ ഖാര്‍ഗെ ചൂണ്ടിക്കാണിക്കുന്നു.

ഋഷി കുമാര്‍ ശുക്ലയെ സി.ബി.ഐ ഡയറക്ടറാക്കി നിയമിച്ചതില്‍ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഋഷി കുമാര്‍ ശുക്ലയെ സി.ബി.ഐ ഡയറക്ടറാക്കി നിയമിച്ചതില്‍ വിമര്‍ശനവുമായി സെലക്ഷന്‍ സമിതിയംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഋഷികുമാര്‍ ശുക്ലക്ക് അഴിമതി കേസുകള്‍ അന്വേഷിച്ച് ഒരു പരിചയവുമില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങള്‍ അനുസരിച്ച് ജാവേദ് അഹമ്മദായിരുന്നു യോഗ്യന്‍ എന്നിരിക്കെ അത് മറികടന്നാണ് ഋഷികുമാറിന് നിയമനം നല്‍കിയതെന്നും പ്രധാനമന്ത്രിക്ക് അയച്ച വിയോജന കുറിപ്പില്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പ്രതികരിച്ചു.

അഞ്ച് പേരുടെ പട്ടികയാണ് സെലക്ഷന്‍ സമിതി തയ്യാറാക്കിയത്. അതില്‍ സീനിയോറിറ്റി അനുസരിച്ച് രാജിവ് രാജ് ഭട്‌നാഗറായിരുന്നു ഒന്നാമത്. എന്നാല്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയില്‍ അഴിമതി കുറ്റം അന്വേഷിച്ചുള്ള മാനദണ്ഡം അടക്കമുള്ളവ പരിഗണിക്കുമ്പോള്‍ ജാവേദ് അഹമ്മദിനായിരുന്നു പ്രഥമ പരിഗണന ലഭിക്കേണ്ടത്. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഋഷികുമാര്‍ ശുക്ലക്ക് ഒരു അഴിമതികുറ്റം അന്വേഷിച്ചുള്ള പരിചയം പോലും ഇല്ലെന്നും സെലക്ഷന്‍ സമിതി അംഗമായ ഖാര്‍ഗെ ചൂണ്ടിക്കാണിക്കുന്നു.

ഈ യഥാര്‍ഥ്യം നിലനില്‍ക്കെ നിയമനം നല്‍കിയത് ഡി.എസ്.പി.ഇ ആക്ടിന്റെയും സുപ്രീംകോടതി വിധിയുടേയും തന്നെ ലംഘനമാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തുന്നു. എന്നാല്‍ മാനദണ്ഡമനുസരിച്ച് തന്നെയാണ് പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. സെലക്ഷന്‍ സമിതി തയ്യാറാക്കിയ ചുരുക്കപട്ടിക അനുസരിച്ചാണ് 1983 മധ്യപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഋഷികുമാര്‍ ശുക്ലയെ സര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടറായി നിയമിച്ചത്. കഴിഞ്ഞ മൂന്ന് ദിവസം മുമ്പായിരുന്നു ഡി.ജി.പി സ്ഥാനത്ത് നിന്ന് ഋഷികുമാറിനെ നീക്കിയത്.