LiveTV

Live

National

ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം

ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം

ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജോഗ്ബാനി അനന്ദ് വിഹാര്‍ സീമാഞ്ചല്‍ എക്‌സ്പ്രസിന്റെ 9 ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ 3.50ന് വൈശാലിക്ക് സമീപമാണ് അപകടമുണ്ടായത്.

ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

ഒരു ജനറല്‍ കംപാര്‍ട്ട്മെന്‍റ്, മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍,‌ ഒരു എ.സി കോച്ച് തുടങ്ങി ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. ദുരന്ത നിവാരണ സേനയും ഡോക്ടര്‍മാരും അടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സോന്‍‌പൂര്‍‌, ഹാജിപൂര്‍, ബറുനി എന്നീ കേന്ദ്രങ്ങളില്‍ ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കിയതായി മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.