LiveTV

Live

National

സിമി നിരോധനം അഞ്ചു വര്‍ഷം കൂടി നീട്ടി

രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിമി പ്രവർത്തകർ ഇപ്പോഴും നടത്തുന്നതായി കേന്ദ്രം അറിയിച്ചു

സിമി നിരോധനം അഞ്ചു വര്‍ഷം കൂടി നീട്ടി

സിമി നിരോധനം അഞ്ചു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയം ഇറക്കിയ റിപ്പോർട്ടിലാണ് സിമിക്കു മേലുണ്ടായിരുന്ന വിലക്ക് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. സിമി പ്രവർത്തകർ കുറ്റാരോപിതരായ 58 ഓളം കേസുകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം നീട്ടുന്നതിനു വേണ്ട നടപടി ആഭ്യന്തര മന്ത്രാലയം കെെകൊണ്ടത്.

രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിമി പ്രവർത്തകർ ഇപ്പോഴും നടത്തുന്നുണ്ടെന്നും, നിരോധനം പെട്ടെന്ന് നീക്കിയാൽ രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം, മധ്യപ്രദേശ്, ഡൽഹി, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നിരോധനം നീട്ടുന്നത്. 1977ൽ രൂപീകൃതമായ സിമി രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ലാണ് ആദ്യമായി നിരോധിക്കുന്നത്.