LiveTV

Live

National

ഡല്‍ഹിയില്‍ ഭൂചലനം

റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും അനുഭവപ്പെട്ടത്. 

ഡല്‍ഹിയില്‍ ഭൂചലനം

അഫ്ഗാനിസ്ഥാനെയും പാകിസ്താനെയും നടുക്കിയ ശക്തമായ ഭൂചലനത്തിന്റെ കമ്പനം ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ഏതാനും ഇടങ്ങളിലും അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും അനുഭവപ്പെട്ടത്.

അഫ്ഗാന്‍ - പാക് അതിര്‍ത്തിയിലെ ഹിന്ദുകുഷ് മലനിരകളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലും കമ്പനം അനുഭവപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്ന് വൈകീട്ട് 5.34 ഓടെയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകളോളം കമ്പനമുണ്ടായതായി അധികൃതര്‍ പറഞ്ഞു. അതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേസമയം, ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും ഭൂചലനമുണ്ടായി. 6.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്.