LiveTV

Live

National

മോദിയുടെ റാലിക്കിടെ ബഹളം; നിരവധി പേര്‍ക്ക് പരിക്ക്

ബഹളത്തിനിടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരിക്ക് പറ്റി. സമ്മേളനഗ്രൗണ്ടില്‍ നിരത്തിയിരുന്ന കസേരകള്‍ എടുത്തുമാറ്റി ബഹളം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പ്രായോഗികമായില്ല.

മോദിയുടെ റാലിക്കിടെ ബഹളം; നിരവധി പേര്‍ക്ക് പരിക്ക്

ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കിടെ പ്രവര്‍ത്തകര്‍ക്കിടെയുണ്ടായ ബഹളത്തില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ബഹളം നിയന്ത്രിക്കാന്‍ പലതവണ പ്രധാനമന്ത്രിക്ക് ഇടപടേണ്ടി വന്നു. അതേസമയം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് നരേന്ദ്രമോദി ഉയര്‍ത്തിയത്.

പശ്ചിമബംഗാളിലെ താക്കൂര്‍ നഗറിലെ റാലിയിലാണ് പ്രവര്‍ത്തകര്‍ക്കിടെ ഉന്തും തള്ളുമുണ്ടായത്. ബഹളത്തിനിടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരിക്ക് പറ്റി. സമ്മേളനഗ്രൗണ്ടില്‍ നിരത്തിയിരുന്ന കസേരകള്‍ എടുത്തുമാറ്റി ബഹളം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പ്രായോഗികമായില്ല. പ്രസംഗത്തിനിടെ നിരവധി തവണ പ്രവര്‍ത്തകരോട് സ്വയം നിയന്ത്രിക്കാന്‍ മോദിക്ക് ആവശ്യപ്പെടേണ്ടിവന്നു.

അതേസമയം വലിയ വിമര്‍ശനം തന്നെ റാലിയില്‍ മോദി മമതാ ബാനര്‍ജിക്കെതിരെ ഉയര്‍ത്തി. ബംഗാളില്‍ സിന്‍ഡിക്കേറ്റുകാര്‍ക്ക് മാത്രമേ സര്‍ക്കാരിനെ കൊണ്ടു ഉപകാരം ഉണ്ടായുളളുവെന്ന് മോദി പറഞ്ഞു. ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്വാധീനം വര്‍ധിക്കുന്നതില്‍ മമത സര്‍ക്കാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണെന്നും മോദി പരഹസിച്ചു.

നേരത്തെ റാലിയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായ്ക്ക് ഹെലികോപ്ടറിന് മമതാ സര്‍ക്കാര്‍ അനുമതി നല്‍കാത്തതും വിവാദമായിരുന്നു.