LiveTV

Live

National

ഭീമ കൊറെഗാവ് സംഘര്‍ഷം; പ്രൊഫസര്‍ ആനന്ദ് തെല്‍തുംഡെ അറസ്റ്റില്‍

അറസ്റ്റിൽ നിന്നും സംരക്ഷണം വേണമെന്ന തെൽതുംഡെയുടെ ആവശ്യം കോടതി തള്ളി ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്

ഭീമ കൊറെഗാവ് സംഘര്‍ഷം; പ്രൊഫസര്‍ ആനന്ദ് തെല്‍തുംഡെ അറസ്റ്റില്‍

പ്രമുഖ ചിന്തകനും ദലിത് ആക്ടിവിസ്റ്റുമായ ആനന്ദ് തെൽതുംഡെ അറസ്റ്റിൽ. ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട തെൽതുംഡെയെ മുംബെെ എയർപ്പോർട്ടിൽ നിന്നും പുലർച്ചെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ നിന്നും സംരക്ഷണം വേണമെന്ന തെൽതുംഡെയുടെ ആവശ്യം കോടതി തള്ളി ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.‌

മുംബെെയിലെ വെെൽ പാർലെ പൊലീസ് സ്റ്റേഷനിലേക്കാണ് തെൽതുംഡെയേ കൊണ്ടു പോയിരിക്കുന്നത്. 2017 ൽ ഭീമ കൊറെഗാവിൽ നടന്ന സംഘർഷത്തിൽ തന്നെ പ്രതി ചേർത്തുള്ള എഫ്.ഐ.ആർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തെൽതുംഡെ സുപ്രീകോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ആവശ്യം തള്ളുകയാണുണ്ടായത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും, തെൽതുംഡെക്ക് മേലുള്ള ആരോപണങ്ങളെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും ചൂണ്ടി കാട്ടി അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പൂനെ സെഷൻ കോടതിയും തള്ളുകയായിരുന്നു.

ഭീമ കൊറെഗാവ് സംഘര്‍ഷം; പ്രൊഫസര്‍ ആനന്ദ് തെല്‍തുംഡെ അറസ്റ്റില്‍

2017 ഭീമ കൊറെഗാവ് അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന എൽഗാർ പരിഷത്തിൽ പങ്കെടുത്തവർ വിദ്വഷ പ്രസംഗം നടത്തിയെന്നും, ഇത് സംഘർഷത്തിന് വഴിവെച്ചുവെന്നും ചൂണ്ടി കാട്ടിയ പൊലീസ്, പരിപാടിക്ക് പിന്നിൽ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്നും ആരോപിക്കുന്നു. നേരത്തെ, ആക്ടിവിസ്റ്റുകളായ അരുൺ ഫെറാരിയ, വെർണോൺ
ഗോൺസാൽവസ്, സുധ ബരദ്വാജ്, വരവര റാവു, ഗൗതം നവ്‍ലാഖ എന്നിവരും സമാന കേസിൽ അന്വഷണം നേരിടുന്നുണ്ട്.