LiveTV

Live

National

ബീഫ് കെെവശം വെച്ചതിന് ചെെനീസ് വംശജരുള്‍പ്പടെ അഞ്ചു പേര്‍ പിടിയില്‍ 

പിടിച്ചെടുത്ത മാംസംത്തെ കുറിച്ച് മതിയായ വിശദീകരണം നൽകുന്നതിൽ ഇവർ പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

ബീഫ് കെെവശം വെച്ചതിന് ചെെനീസ് വംശജരുള്‍പ്പടെ അഞ്ചു പേര്‍ പിടിയില്‍ 

ബീഫ് കെെവശം വെച്ചതിന് മൂന്ന് ചെെനീസ് പൗരന്മാർ ഉൾപ്പടെ അഞ്ചു പേരെ നാഗ്പൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ ഖാപ്പയിൽ വാഹനപരിശോധനക്കിടെ പത്ത് കിലോ ബീഫ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് സംഘം പൊലീസ് പിടിയിലായത്. ഇവരെ പിന്നീട് കസ്റ്റഡിയില്‍ വിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ദേവേന്ദ്ര നാഗ്‍രാലെ, വാഹനം ഓടിച്ചിരുന്ന അഫ്രോസ് ഷെയ്ഖ്, ചെെനീസ് വംശജരായ ലീ ചൂ ചംഗ് (55), ലൂ വെങ് ചംഗ് (51), ലൂ വോങ് കോംഗ് (53) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത മാംസംത്തെ കുറിച്ച് മതിയായ വിശദീകരണം നൽകുന്നതിൽ ഇവർ പരാജയപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ പൊലീസ്, ഇറച്ചിയുടെ സാംമ്പിൾ രാസ പരിശോധനക്കയച്ചു.’ മഹാഹാഷ്ട്ര ആനിമൽ പ്രിസർവേഷൻ ആക്ട്’ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ സംഘത്തെ ഫെബ്രുവരി 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംഘത്തിലെ നാലു പേരെ നാഗ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയപ്പോൾ, ലി ചൂ ചംഗിനെ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘ചെെന കോൾ ഇന്ത്യ’ ഉദ്യോഗസ്ഥരായ ചെെനീസ് വംശജർ, ഗംഗാവോണിലെ മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡിൽ (MOIL) ടെക്നീഷ്യൻ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.