LiveTV

Live

National

മോദി സര്‍ക്കാര്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കിയെന്ന് പീയുഷ് ഗോയല്‍

മോദി സര്‍ക്കാര്‍ രാജ്യത്തെ നയപരമായ മരവിപ്പ് ഇല്ലാതാക്കിയെന്നും പീയുഷ് ഗോയല്‍ അവകാശപ്പെട്ടു.

 മോദി സര്‍ക്കാര്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കിയെന്ന് പീയുഷ് ഗോയല്‍

മോദി സര്‍ക്കാര്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കിയെന്ന് പറഞ്ഞു കൊണ്ടാണ് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. മോദി സര്‍ക്കാര്‍ രാജ്യത്തെ നയപരമായ മരവിപ്പ് ഇല്ലാതാക്കിയെന്നും പീയുഷ് ഗോയല്‍ അവകാശപ്പെട്ടു.

ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മോദി സര്‍ക്കാര്‍ ഇന്ത്യയെ മാറ്റിയെന്ന് അവകാശപ്പെട്ട ഗോയല്‍ പണപ്പെരുപ്പം 4.6 ശതമാനമായി കുറച്ചെന്നും എല്ലാവര്‍ക്കും വീട് ,വൈദ്യുതി എന്നിവ നല്‍കാനായെന്നും നേട്ടങ്ങളായി എണ്ണിപ്പറഞ്ഞു.

നികുതി രംഗത്ത് ജി.എസ്.ടി നടപ്പാക്കിയത് വന്‍ പരിഷ്കാരങ്ങള്‍ക്ക് വഴി വച്ചതായി ഗോയല്‍ പറഞ്ഞു. വിദേശ നിക്ഷേപ സൌഹൃദ രാജ്യമാക്കി ഇന്ത്യയെ മോദി സര്‍ക്കാര്‍ മാറ്റിയെന്നും ഗോയല്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി അവകാശപ്പെട്ടു. മോദി സര്‍ക്കാര്‍ അഴിമതി വിരുദ്ധ സര്‍ക്കാരാണെന്നാണ് പീയുഷ് ഗോയല്‍ അവകാശപ്പെട്ടത്.

ബിനാമി കച്ചവടം തടയാന്‍ നിയമം കൊണ്ടുവന്നുവെന്ന് പറഞ്ഞ ഗോയല്‍ റിയല്‍ എസ്റ്റേറ്റ്മേഖലയില്‍ സുതാര്യത കൊണ്ടുവന്നുവെന്നും സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു.

2018-19 വര്‍ഷത്തില്‍ ധനക്കമ്മി 3.4 ശതമാനമായി കുറക്കാന്‍ സാധിച്ചുവെന്നായിരുന്നു പീയുഷ് ഗോയലിന്റെ അവകാശവാദം. 3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം പിടിച്ചെടുക്കാനായെന്നും ഇപ്പോള്‍ രാജ്യത്തെ മുന്‍നിര ബിസനസുകാര്‍ വരെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ ഭയപ്പെടുന്നതായും മോദി സര്‍ക്കാരിന്റെ നേട്ടമായി പറഞ്ഞു.