LiveTV

Live

National

അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല

80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.

അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല

ആദായ നികുതി പരിധി നിലവിലെ 2.5 ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.

Also read: നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗോയലിന്റെ ഇടക്കാല ബജറ്റ്

Also read: ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം

ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കുമാണ് ഈ നിര്‍ദ്ദേശം ഗുണം ചെയ്യുക. പ്രതിവര്‍ഷം 2.4 ലക്ഷംവരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

നികുതി റിട്ടേണ്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കും. ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു. ഇന്‍ഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.