LiveTV

Live

National

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം: ആരോപണം ഏറെക്കുറെ ശരിവെച്ച് പ്രഖ്യാപനം

ബജറ്റിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം: ആരോപണം ഏറെക്കുറെ ശരിവെച്ച് പ്രഖ്യാപനം

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്ന പ്രതിപക്ഷ ആരോപണം ഏറെക്കുറെ ശരിവെക്കും വിധമായിരുന്നു ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ആദായ നികുതി സ്ലാബ് 5 ലക്ഷമാക്കി ഉയര്‍ത്തുമെന്നതടക്കമുള്ള വിവരങ്ങളാണ് നേരത്തെ പുറത്ത് വന്നത്.

ബജറ്റ് പ്രസംഗം ആരംഭിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരിയാണ് ബജറ്റ് ചോര്‍ന്നെന്ന സംശയവും ആരോപണവും ഉന്നയിച്ച് രംഗത്തെത്തിയത്. ട്വിറ്ററില്‍ ബജറ്റ് പ്രസംഗത്തിലെ ഭാഗങ്ങളെന്ന തരത്തില്‍ 10 പ്രഖ്യാപനങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ആദായ നികുതി സ്ലാബ് 5 ലക്ഷം ആക്കി ഉയര്‍ത്തുമെന്ന് തിവാരി പങ്കുവെച്ച വിവരത്തിലുണ്ട്. അത് ബജറ്റില്‍ വരികയും ചെയ്തു. ഒപ്പം സ്റ്റാന്‍റേര്‍ഡ് നികുതി 40000 നായിരത്തില്‍ നികുതി 50000 ആക്കും എന്ന വിവരവും ശരിയായി. ഇതും മനീഷ് തിവാരി പുറത്ത് വിട്ട രേഖയിലുണ്ടായിരുന്നു.

അതേസമയം ഭവന വായ്പയുള്ളവര്‍ക്ക് ആദായ നികുതിയില്‍ നല്‍കുന്ന ഇളവ് 2.5 ലക്ഷം ആക്കും എന്നത് നേരത്തെ പുറത്ത് വന്ന വിവരം ബജറ്റ് പ്രഖ്യാപനത്തില്‍ കണ്ടില്ല. ധനമന്ത്രാലയ വൃത്തങ്ങളാണ് മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.